കേരളം

kerala

ETV Bharat / state

ഗവർണർക്കെതിരെ ഒറ്റക്കെട്ടായി ഇടത് മുന്നണി; നവംബർ 15 ന് രാജ്‌ഭവന് മുന്നിൽ പ്രതിഷേധം - ഗവർണർ

സർവകലാശാലകളെ ചാൻസലറായ ഗവർണർ തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിമർശനം.

Arif Mohammad Khan  kerala governor  Left front  Left front against kerala governor  തിരുവനന്തപുരം  രാജ്‌ഭവന് മുന്നിൽ പ്രതിഷേധം  നവംബർ 15 ന് രാജ്‌ഭവന് മുന്നിൽ പ്രതിഷേധം  തിരുവനന്തപുരം  സിപിഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രന്‍  ആരിഫ് മുഹമ്മദ് ഖാൻ  ഗവർണർ  എംവി ഗോവിന്ദൻ
ഗവർണർക്കെതിരെ ഒറ്റക്കെട്ടായി ഇടത് മുന്നണി; നവംബർ 15 ന് രാജ്‌ഭവന് മുന്നിൽ പ്രതിഷേധം

By

Published : Nov 2, 2022, 7:52 PM IST

തിരുവനന്തപുരം: ഗവർണർക്കെതിരായ പരസ്യ പ്രതിഷേധവുമായി ഇടത് മുന്നണി. സർക്കാരും ഗവർണറും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെയാണ് ഗവർണർക്കെതിരെ ഇടത് മുന്നണി പരസ്യ പ്രതിഷേധം തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ അക്ഷരാർത്ഥത്തിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കാനുള്ള വേദിയായി മാറി.

ഗവർണർക്കെതിരെ ഒറ്റക്കെട്ടായി ഇടത് മുന്നണി; നവംബർ 15 ന് രാജ്‌ഭവന് മുന്നിൽ പ്രതിഷേധം

പ്രമുഖ ഇടത് നേതാക്കളെല്ലാം പങ്കെടുത്ത കൺവെൻഷനിൽ സംസാരിച്ച എല്ലാ നേതാക്കളും ഗവർണറെ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ രൂക്ഷമായ വിമർശനത്തിന് കൂടാതെയായിരുന്നു മറ്റ് നേതാക്കളുടെ വിമർശനം. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നായിരുന്നു ഇടത് മുന്നണി കൺവീനർ ഇപി ജയരാജന്‍റെ വിമർശനം. ആർഎസ്എസ് സംഘ ചാലക്കിന്‍റെ നിർദേശം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്.

ആർഎസ്എസിന്‍റെ അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ജയരാജൻ പറഞ്ഞു. സർവകലാശാലകളെ ചാൻസലറായ ഗവർണർ തന്നെ തകർക്കാൻ ശ്രിമിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചു. നിയമസഭ കനിഞ്ഞ് നൽകിയ ചാൻസലർ പദവി ഉപയോഗിച്ച് സർവകലാശാലകളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ്. ഇത് ജനാധിപത്യ വിരുദ്ധമാണ്. വേലി തന്നെ വിളവ് തിന്നുകയാണെന്നും കാനം പറഞ്ഞു.

ഗവർണർ നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഇന്നുമുതൽ നവംബർ 15 വരെയാണ് ഇടതുമുന്നണി ഗവർണർക്കെതിരായ പ്രക്ഷോഭം നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. 15 ന് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് രാജ്ഭവൻ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details