തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതോടെ യുഡിഎഫും എൽഡിഎഫും സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലീം സമുദായത്തിൽ ആശങ്ക ഉണ്ടാക്കി വോട്ട് നേടാനാണ് ഇടതുമുന്നണിയുടെ ശ്രമം. യുഡിഎഫ് പരസ്യമായി വർഗീയ ശക്തികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നു. വെൽഫെയർ പാർട്ടിക്ക് വേണ്ടി പ്രചരണം നടത്തിയ മുല്ലപ്പള്ളി അവരുമായി ഒരു ബന്ധവുമില്ലെന്ന് പച്ചക്കള്ളം പറയുന്നു.
സംസ്ഥാനത്ത് ഇടത്-വലത് മുന്നണികൾ വർഗീയ ധ്രുവീകരണം നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ - polarization in kerala
തിരുവനന്തപുരം കോർപ്പറേഷനിലെ പല വാർഡുകളിലും എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഒരമ്മപ്പെറ്റ മക്കളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു
![സംസ്ഥാനത്ത് ഇടത്-വലത് മുന്നണികൾ വർഗീയ ധ്രുവീകരണം നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം നടത്തുന്നു തദ്ദേശ തെരഞ്ഞെടുപ്പ് യുഡിഎഫ് പരസ്യമായി വർഗീയ ശക്തികളുമായി കൂട്ടികെട്ട് ഇടത് വലത് സംഘടനകൾ വർഗീയ ധ്രുവീകരണം നടത്തുന്നു കെ സുരേന്ദ്രൻ വർഗീയ ധ്രുവീകരണം K Surendran polarization in kerala Left and right fronts tries to communal polarization](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9784739-851-9784739-1607252741115.jpg)
സംസ്ഥാനത്ത് ഇടത്-വലത് മുന്നണികൾ വർഗീയ ധ്രുവീകരണം നടത്തുന്നു; കെ സുരേന്ദ്രൻ
തിരുവനന്തപുരം കോർപ്പറേഷനിലെ പല വാർഡുകളിലും ഇരു മുന്നണികളും ഒരമ്മപ്പെറ്റ മക്കളെ പോലെയാണ്. പാലക്കാട് ഇടതു മുന്നണിയും യുഡിഎഫും ഒരേ വാട്ട്സ്‌ആപ്പ് ഗ്രൂപ്പിലാണ് പ്രചാരണം. രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോ ടെക്നോളജിക്ക് ഗോൾവാൾക്കറിൻ്റെ പേര് നൽകാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട വിവാദം മറ്റു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം തന്ത്രമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.