പിണറായി വിജയന്‍
ധർമടത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരിപക്ഷം കൂട്ടിയാണ് ഇത്തവണ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി സി.രഘുനാഥ്, ബിജെപി സ്ഥാനാര്‍ഥി സി.കെ പത്മനാഭന്‍ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് വിജയം.
നേട്ടം കൊയ്ത പ്രമുഖര്‍... റെക്കോഡ് സ്വന്തമാക്കിയവര്‍ കെ.കെ ശൈലജ
ഇത്തവണ മട്ടന്നൂരില്‍ നിന്നാണ് ശൈലജ നിയമസഭയിലെത്തുന്നത്. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം ആരോഗ്യമന്ത്രി എന്ന നിലയില്‍ നടത്തിയ ഇടപെടലുകളാണ് കെകെ ശൈലജയുടെ വിജയത്തിന് പിന്നില്‍. കഴിഞ്ഞ തവണ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നുമാണ് കെ.കെ ശൈലജ നിയമസഭയില്‍ എത്തിയത്. ഇല്ലിക്കല്‍ അഗസ്തി, ബിജു ഇലക്കുഴി എന്നിവരായിരുന്നു എതിര്‍സ്ഥാനാര്‍ഥികള്‍.
നേട്ടം കൊയ്ത പ്രമുഖര്‍... റെക്കോഡ് സ്വന്തമാക്കിയവര്‍ രമേശ് ചെന്നിത്തല
ഹരിപ്പാട് നിന്നുമാണ് രമേശ് ചെന്നിത്തല ഇത്തവണ നിയമസഭയിലെത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു ഹരിപ്പാട് യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആര്‍.സജിലാല്‍, ബിജെപി സ്ഥാനാര്‍ഥിയായി കെ.സോമന്‍ എന്നിവരായിരുന്നു ചെന്നിത്തലയ്‌ക്കൊപ്പം മത്സരിച്ചത്.
നേട്ടം കൊയ്ത പ്രമുഖര്‍... റെക്കോഡ് സ്വന്തമാക്കിയവര്‍ ഉമ്മന്‍ചാണ്ടി
പുതുപ്പള്ളിയില്‍ നിന്നും വീണ്ടും ഉമ്മന്‍ചാണ്ടി വിജയിച്ചു. എല്‍ഡിഎഫിന്റെ ജെയ്ക്.സി.തോമസിനെയാണ് ഉമ്മന്‍ചാണ്ടി പരാജയപ്പെടുത്തിയത്. 2016 നെ അപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. 2016ല്‍ 27092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി വിജയിച്ചതെങ്കില്‍ ഇത്തവണ 8504 വോട്ടിന്റെ ലീഡാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എത്തുന്നത്.
നേട്ടം കൊയ്ത പ്രമുഖര്‍... റെക്കോഡ് സ്വന്തമാക്കിയവര്‍ കെ.ബി ഗണേഷ്‌കുമാര്‍
പത്താനാപുരത്ത് മിന്നും വിജയമാണ് കെ.ബി ഗണേഷ് കുമാര്‍ നേടിയത്. കോണ്‍ഗ്രസിന്‍റെ ജ്യോതികുമാര്‍ ചാമക്കാലയെയാണ് പരാജയപ്പെടുത്തിയത്. എന്‍ഡിഎക്ക് വേണ്ടി ജിതിന്‍ ദേവാണ് മത്സരിച്ചത്.
നേട്ടം കൊയ്ത പ്രമുഖര്‍... റെക്കോഡ് സ്വന്തമാക്കിയവര്‍ എം.മുകേഷ്
കൊല്ലത്ത് വീണ്ടും മുകേഷ്. കടുത്ത മത്സരം കാഴ്ചവച്ച കോൺഗ്രസിന്‍റെ ബിന്ദുകൃഷ്ണയെ 3034 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയം. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുകേഷ് തോല്‍പ്പിച്ചത്. എന്നാല്‍ ഇക്കുറി ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണുണ്ടായത്.
നേട്ടം കൊയ്ത പ്രമുഖര്‍... റെക്കോഡ് സ്വന്തമാക്കിയവര്‍ വീണ ജോര്‍ജ്
ആറന്മുള ഇത്തവണയും വീണ ജോര്‍ജിനൊപ്പമായിരുന്നു. യുഡിഎഫിലെ കെ.ശിവദാസന്‍ നായരായിരുന്നു ഇത്തവണയും വീണയുടെ എതിര്‍ സ്ഥാനാര്‍ഥി.
നേട്ടം കൊയ്ത പ്രമുഖര്‍... റെക്കോഡ് സ്വന്തമാക്കിയവര്‍ മാണി.സി.കാപ്പന്‍
പാലായില്‍ വന്‍ അട്ടിമറി നടത്തിയാണ് മാണി സി കാപ്പന്‍റെ വിജയം. സംസ്ഥാനത്ത് ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും മണ്ഡലത്തില്‍ മിന്നുന്ന ജയമാണ് കാപ്പന്‍ നേടിയത്.
നേട്ടം കൊയ്ത പ്രമുഖര്‍... റെക്കോഡ് സ്വന്തമാക്കിയവര്‍ എം.എം മണി
എം.എം മണി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ഏറ്റവും മികച്ച ഭൂരിപക്ഷത്തിലാണ്. ഉടുമ്പന്‍ചോലയില്‍ നിന്ന് 31000 ലേറെ വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയം നേടിയത്.
നേട്ടം കൊയ്ത പ്രമുഖര്‍... റെക്കോഡ് സ്വന്തമാക്കിയവര്‍ കെ.കെ രമ
വടകരയിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആർഎംപി എംഎൽഎയായി നിയമസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.കെ നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കിൽ രമയുടെ ഭൂരിപക്ഷം 7014 ആണ്.
നേട്ടം കൊയ്ത പ്രമുഖര്‍... റെക്കോഡ് സ്വന്തമാക്കിയവര്‍ കെ.ടി ജലീല്‍
വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നിട്ടും കടുത്ത മത്സരത്തെ അതിജീവിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. കെ.ടി ജലീല്‍ ഇത്തവണയും തവനൂര്‍ സ്വന്തമാക്കി. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവിലാണ് യു.ഡി.എഫിന്‍റെ ഫിറോസ് കുന്നംപറമ്പിലിനെ തറപറ്റിച്ചത്.
നേട്ടം കൊയ്ത പ്രമുഖര്‍... റെക്കോഡ് സ്വന്തമാക്കിയവര്‍