കേരളം

kerala

ETV Bharat / state

പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്നറിയാം; സിപിഐ നേതൃയോഗങ്ങള്‍ക്ക് തുടക്കം - News Today In Kerala

CPI Leadership Meet: പുതിയ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്ന് സിപിഐ. ബിനോയ്‌ വിശ്വം തുടരാന്‍ സാധ്യത. കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ്.

Leadership Meeting Of CPI  CPI Leadership Meeting  സിപിഐ നേതൃയോഗങ്ങള്‍  Binnoy Vishwam  Binoy Viswam  CPI Binoy Viswam  കാനം രാജേന്ദ്രന്‍  ഡി രാജ  സിപിഐ ജനറല്‍ സെക്രട്ടറി
CPI Leadership Meeting; Binoy Viswam Will Be Elected As New State Secretary

By ETV Bharat Kerala Team

Published : Dec 27, 2023, 5:27 PM IST

തിരുവനന്തപുരം:പുതിയ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനുള്ള സിപിഐ നേതൃയോഗങ്ങൾക്ക് ഇന്ന് (ഡിസംബര്‍ 27) തുടക്കം. സെക്രട്ടറിയുടെ താത്‌കാലിക ചുമതല ഇതിനകം ലഭിച്ച ബിനോയ് വിശ്വം തന്നെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യതയേറെ. കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടർന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുടെ അധ്യക്ഷതയിൽ കോട്ടയത്ത് അടിയന്തരമായി ചേർന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ബിനോയ് വിശ്വത്തെ ചുമതല ഏല്‍പ്പിച്ചത് (Binoy Viswam).

ഏകകണ്‌ഠമായാണ് ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തതെന്നും നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടത്തിലേക്ക് പോകുമെന്ന് ഡി.രാജ അറിയിച്ചിരുന്നു. എന്നാൽ കാനത്തിന്‍റെ സംസ്‌കാര ദിവസം തന്നെ ഇതിനായി തെരഞ്ഞെടുത്തതിനെതിരെ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. മാത്രമല്ല മുതിർന്ന നേതാവ് കെ.ഇ ഇസ്‌മായിൽ അതൃപ്‌തി പരസ്യമാക്കുകയും ചെയ്‌തിരുന്നു (CPI Leadership Meeting).

സിപിഐ നേതൃയോഗങ്ങളിൽ ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ നാരായണ, രാമകൃഷ്‌ണ പാണ്ഡെ, ദേശീയ നിർവാഹക സമിതി അംഗം ആനി രാജ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും (Leadership Meeting Of CPI). പുതിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പാണ് യോഗത്തിലെ മുഖ്യ അജണ്ട. അതേസമയം ബിനോയ് വിശ്വത്തിന് ഒപ്പം മറ്റ് പേരുകള്‍ ഉയർത്തി കൊണ്ട് വരാനുള്ള സാധ്യതകളുമുണ്ട്. മുതിർന്ന നേതാവ് കെ പ്രകാശ് ബാബുവിന്‍റെ പേര് പ്രചരിക്കുന്നുണ്ടെങ്കിലും ഐക്യം തകർക്കുന്ന നീക്കത്തിനില്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.

ABOUT THE AUTHOR

...view details