തിരുവനന്തപുരം:പട്ടം വൈദ്യുത ഭവന് മുന്നിൽ ഇടത് സംഘടനകൾ അഞ്ച് ദിവസമായി തുടരുന്ന സമരം നാളെ (ശനി) അവസാനിപ്പിക്കും. കെ.എസ്.ഇ.ബി ചെയർമാൻ ബി.അശോകുമായി നടക്കുന്ന ചർച്ചയ്ക്ക് ശേഷമാകും തീരുമാനം. വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിയുമായി സംയുക്ത സമരസമിതി നേതാക്കളായ എസ് ഹരിലാൽ, എം ഗോപകുമാർ, ചെയർമാൻ ബി.അശോക് എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
കെ.എസ്.ഇ.ബി സമരം അവസാനിപ്പിക്കാൻ ധാരണ; ചെയർമാൻ യൂണിയൻ നേതാക്കളെ കാണും - kseb chairman meeting with leaders
വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിയുമായി സംയുക്ത സമരസമിതി നേതാക്കളായ എസ് ഹരിലാൽ, എം ഗോപകുമാർ, ചെയർമാൻ ബി.അശോക് എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
നാളെ (19.02.22) സംഘടന നേതാക്കളുമായുള്ള ചർച്ചയിൽ ജീവനക്കാർക്ക് അനുകൂല നിലപാട് സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചതായി നേതാക്കൾ പറഞ്ഞു. ചെയർമാനുമായുള്ള ചർച്ചയോടെ സമരം അവസാനിപ്പിക്കും. സി.ഐ.ഐ.എഫിനെ പിൻവലിക്കുക, ഉദ്യോഗസ്ഥരോടുള്ള മൃദുസമീപനം തുടങ്ങി ജീവനക്കാരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുക എന്നതാണ് സമിതിയുടെ ആവശ്യം.
ഇന്നലെ ഇടതു നേതാക്കളായ കാനം രാജേന്ദ്രൻ, എളമരം കരീം, എ വിജയരാഘവൻ തുടങ്ങിയവരുമായി മന്ത്രി കൃഷ്ണൻകുട്ടി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് സമര നേതാക്കളെ കാണാൻ മന്ത്രി തീരുമാനിച്ചത്.