ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

കാർഷിക ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയിൽ ഹർജി നൽകും - മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ നിയമം വന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കർഷകർക്ക് പ്രത്യേക താങ്ങുവില ഉറപ്പു വരുത്താനുള്ള നിയമം പാസ്സാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Agriculture Bill  petition in the Supreme Court against the Agriculture Bill  Leader of Opposition  തിരുവനന്തപുരം  കാർഷിക ബില്ല്  രമേശ് ചെന്നിത്തല  കെ.പി.സി.സി  മുഖ്യമന്ത്രി പിണറായി വിജയൻ  മുല്ലപ്പള്ളി രാമചന്ദ്രൻ
കാർഷിക ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയിൽ ഹർജി നൽകും
author img

By

Published : Oct 10, 2020, 4:55 PM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ കാർഷിക ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയിൽ ഹർജി നൽകും. കർഷക വിരുദ്ധ ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകുന്നത്. പുതിയ നിയമം വന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കർഷകർക്ക് പ്രത്യേക താങ്ങുവില ഉറപ്പു വരുത്താനുള്ള നിയമം പാസ്സാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം കൃഷിമന്ത്രിയുമായി സംസാരിച്ചു. കൃഷിക്കാരുടെ ഭൂമി കോർപ്പറേറ്റുകൾ തട്ടിയെടുക്കുന്ന സാഹചര്യം ഒഴിവാക്കണം. ജനിതക മാറ്റത്തിനുള്ള വിത്തുകളും ഒഴിവാക്കണം. ഇതെല്ലാം ഉൾപ്പെടുത്തി നിയമനിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാർഷിക ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയിൽ ഹർജി നൽകും

കേന്ദ്ര സർക്കാരിന്‍റെ കാർഷിക ബില്ലിനെതിരെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന കർഷക സമ്മേളനം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്തു. ബിൽ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കർഷക ദ്രോഹം നടത്തുന്ന നരേന്ദ്ര മോദി സർക്കാരിന്‍റെ കാർബൺ പതിപ്പാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. കർഷകർക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന സർക്കാർ നാലര വർഷക്കാലം കൃഷിക്കാർക്ക് വേണ്ടി യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, കോൺഗ്രസ് നേതാക്കളായ പി.സി. ചാക്കോ, കെ.വി. തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details