തിരുവനന്തപുരം: സ്വർണക്കടത്ത് അടക്കമുള്ള വിവാദങ്ങളിൽ മങ്ങലേറ്റ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള സജീവ ശ്രമത്തിലാണ് ഇടതുമുന്നണി. ഇതിന്‍റെ ഭാഗമായി ദേശീയ ഏജൻസികൾക്കെതിരെ ഇന്ന് വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനത്ത് 25,000 കേന്ദ്രങ്ങളിലായാണ് പ്രതിഷേധ സംഗമം നടക്കുക. 25 ലക്ഷത്തോളം പ്രവർത്തകരെ പ്രതിഷേധത്തിന്‍റെ ഭാഗമാക്കും. പ്രമുഖ ഇടതു നേതാക്കളെല്ലാം വിവിധ ഇടങ്ങളിലായി പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധത്തിൽ പങ്കെടുക്കില്ല.
കേന്ദ്ര ഏജൻസികൾക്കെതിരെ ഇടത് മുന്നണിയുടെ പ്രതിഷേധക്കൂട്ടായ്‌മ ഇന്ന് - ഇടത് മുന്നണി പ്രതിഷേധം കേരളം വാർത്ത
എൻഫോഴ്സ്മെന്‍റ് നടപടിക്കെതിരായ സിഎജി കരട് റിപ്പോർട്ട് മുൻനിർത്തിയാകും പ്രതിഷേധം
![കേന്ദ്ര ഏജൻസികൾക്കെതിരെ ഇടത് മുന്നണിയുടെ പ്രതിഷേധക്കൂട്ടായ്‌മ ഇന്ന് ldf strike against central agencies today kerala കേന്ദ്ര ഏജൻസികൾക്കെതിരെ ഇടത് മുന്നണി വാർത്ത ldf against central agencies ഇടത് മുന്നണി പ്രതിഷേധം കേരളം വാർത്ത ldf protest kerala news today](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9555135-thumbnail-3x2-ldf.jpg)
സംസ്ഥാന സർക്കാരിനെതിരായ വിവാദങ്ങളെ വ്യാപകമായ പ്രചരണത്തിലൂടെ മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. സംസ്ഥാനത്തിൻ്റെ ഫെഡറൽ അവകാശങ്ങൾക്ക് മേൽ കടന്നുകയറാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന പ്രചരണം മുന്നോട്ടു വെക്കും. സംസ്ഥാനത്തിന്‍റെ സ്വപ്‌ന പദ്ധതികളെയും വികസനത്തെയും തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും കോൺഗ്രസ് ഇതിന് കൂട്ടുനിൽക്കുന്നുവെന്നുമാണ് എൽഡിഎഫ് ആരോപിക്കുന്നത്. ലൈഫ് മിഷൻ, കെ ഫോൺ ഫോൺ തുടങ്ങി നാല് പദ്ധതികളുടെ മുഴുവൻ രേഖകളും ആവശ്യപ്പെട്ട എൻഫോഴ്സ്മെന്‍റ് നടപടിക്കെതിരായ സിഎജി കരട് റിപ്പോർട്ട് മുൻനിർത്തിയാകും പ്രതിഷേധം. വിവാദങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് എൽഡിഎഫ് തീരുമാനം.