ക്ഷേമ പെൻഷൻ 2500 രൂപ, വീട്ടമ്മമാർക്ക് പെൻഷൻ ;എല്‍ഡിഎഫ് പ്രകടന പത്രിക വന്നു - എല്‍ഡിഎഫ് പ്രകടന പത്രിക വാർത്ത
രണ്ട് ഭാഗങ്ങളായുള്ള പ്രകടന പത്രികയില്‍ 50 ഇന പരിപാടികളും 900 നിർദേശങ്ങളുമുണ്ട്
ക്ഷേമ പെൻഷൻ 2500 രൂപ, വീട്ടമ്മമാർക്ക് പെൻഷൻ ;എല്‍ഡിഎഫ് പ്രകടന പത്രിക വന്നു
തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്‍റെ പ്രകടന പത്രിക പുറത്തിറക്കി. തുടർ ഭരണം പ്രതീക്ഷിക്കുന്ന ജനങ്ങൾക്ക് പ്രതീക്ഷയോളം വളരാൻ കഴിയുന്ന പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. അഭ്യസ്‌ത വിദ്യർക്ക് തൊഴില്‍ നല്‍കുന്നതിന് മുൻഗണന, 40 ലക്ഷം തൊഴിലവസരങ്ങൾ, കാർഷിക മേഖലയില്‍ 50 ശതമാനം വരുമാന വർധന എന്നിവ ഉറപ്പുവരുത്തുന്നതാണ് പ്രകടന പത്രിക. രണ്ട് ഭാഗങ്ങളായുള്ള പ്രകടന പത്രികയില്‍ 50 ഇന പരിപാടികളും 900 നിർദേശങ്ങളുമുണ്ട്.
- അടുത്ത വർഷം 1.5 ലക്ഷം വീടുകൾ
- ആദിവാസി പട്ടിക വിഭാഗം കുടുംബങ്ങൾക്ക് എല്ലാം വീട്
- ക്ഷേമ പെൻഷൻ 2,500 രൂപയായി വർധിപ്പിക്കും
- വീട്ടമ്മമാർക്ക് പെൻഷൻ
- തീരദേശ വികസനത്തിന് 500 കോടിയുടെ പാക്കേജ്
- ദാരിദ്ര്യ നിർമാർജനത്തിന് വായ്‌പാ സഹായം
- പൊതുമേഖലയെ സംരക്ഷിക്കുന്ന സമീപനം.
- 10,000 കോടിയുടെ നിക്ഷേപം എത്തിക്കും
- സൂക്ഷ്‌മ ചെറുകിട സംരംഭങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയർത്തും.
- 60000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനം
- പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന
- കാർഷിക മേഖലയിലെ വരുമാനം 50 ശതമാനം വർധിപ്പിക്കും
- റബറിന്‍റെ തറവില 250 രൂപയാക്കും
- വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന
- 2040 വരെ വൈദ്യുതിക്ഷാമം ഉണ്ടാകാതിരിക്കാൻ 10,000 കോടിയുടെ പദ്ധതി
- കടലിന്‍റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുവരുത്തും
- കേരള ബാങ്ക് എൻആർഐ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്ക് ആക്കി ഉയർത്തും
- അർധസർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ നിയമനങ്ങൾ പൂർണമായും പിഎസ്‌സിക്ക് വിടും
- മതനിരപേക്ഷത സംരക്ഷിക്കാൻ ശക്തമായ നിലപാട്
- ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 45 ലക്ഷം കുടുംബങ്ങള്‍ക്കായി 1 ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെ വായ്പ നല്‍കും
- എല്ലാ വര്‍ഷവും പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കും
Last Updated : Mar 19, 2021, 7:42 PM IST