തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ഇന്ധന വിലക്കയറ്റത്തിനെതിരെ എൽഡിഎഫിന്‍റെ പ്രതിഷേധം ഇന്ന് (ജൂണ്‍ 30 ബുധൻ). സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളിൽ വൈകീട്ട് നാല് മണിക്കാണ് പ്രതിഷേധം. പഞ്ചായത്ത് തലത്തിൽ ഒരു വാർഡിൽ നാല് പേരുടെ ഒരു ഗ്രൂപ്പ് വീതം 28 ഗ്രൂപ്പുകളും കോർപ്പറേഷൻ ഡിവിഷനുകളിൽ നാല് പേരുടെ 100 ഗ്രൂപ്പുകൾ വീതവും പ്രതിഷേധത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 97 രൂപ 85 പൈസയും ഡീസലിന് 93 രൂപ 18 പൈസയുമായാണ് വർധിച്ചിരിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലാണ് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നിരിക്കുന്നത്.
ഇന്ധന വിലവർധന; 5000 കേന്ദ്രങ്ങളിൽ ഇന്ന് എൽഡിഎഫ് പ്രതിഷേധം - എൽഡിഎഫ് പ്രതിഷേധം
സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 97 രൂപ 85 പൈസയും ഡീസലിന് 93 രൂപ 18 പൈസയുമാണ്.
ഇന്ധന വിലവർധന; 5000 കേന്ദ്രങ്ങളിൽ ഇന്ന് എൽഡിഎഫ് പ്രതിഷേധം