തിരുവനന്തപുരം :ഗവർണർ സർക്കാർ പോര് തുടരുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി ഇടതുമുന്നണി. ഇന്നും(25-10-2022) നാളെയുമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ പ്രതിഷേധ കൂട്ടായ്‌മ വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
ഗവർണർക്കെതിരെ ഇടതുമുന്നണിയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം - governor kerala government issue
ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടക്കും. നവംബര്‍ രണ്ട് മുതൽ കൺവെൻഷനും 15 ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധവും സംഘടിപ്പിക്കും
ഗവർണർക്കെതിരെ ഇടത് മുന്നണിയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം
നവംബര്‍ രണ്ട് മുതൽ കൺവെൻഷനും 15 ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധവും സംഘടിപ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. വിമർശിച്ചാൽ മന്ത്രിമാരെ പുറത്താക്കുമെന്ന ഗവർണറുടെ പ്രസ്‌താവന മുൻനിർത്തിയാണ് സമരപരിപാടികള്‍.
ഗവർണറെ രാഷ്‌ട്രീയമായി നേരിടുക എന്ന തീരുമാനത്തിലാണ് മുന്നണി. ഗവർണർക്കെതിരെ മുഖ്യമന്ത്രിയടക്കം രൂക്ഷ വിമർശനം ഉന്നയിക്കുന്നതും ഈ തീരുമാനത്തിന്‍റെ ഭാഗമായാണ്.