കേരളം

kerala

ETV Bharat / state

കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതിഷേധം; എൽഡിഎഫ് ജനകീയ കൂട്ടായ്‌മ ഇന്ന്

സംസ്ഥാന സർക്കാരിന്‍റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ആസൂത്രണം നടത്തുന്നു എന്നാരോപിച്ചാണ് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്

ldf Protest against central agencies today  ldf protest  എൽഡിഎഫ് ജനകീയ കൂട്ടായ്‌മ ഇന്ന്  എൽഡിഎഫ് ജനകീയ കൂട്ടായ്‌മ  കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതിഷേധം  against central agencies
കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതിഷേധം; എൽഡിഎഫ് ജനകീയ കൂട്ടായ്‌മ ഇന്ന്

By

Published : Nov 25, 2020, 8:28 AM IST

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എൽഡിഎഫ്. കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സ്വർണക്കടത്ത് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിന്‍റെ വികസന പദ്ധതികൾ സ്‌തംഭിപ്പിക്കാൻ നോക്കുകയാണെന്ന് ഇടതുമുന്നണി ആരോപിച്ചു.

കെ ഫോൺ, ഇ-മൊബിലിറ്റി, ടോറസ് പാർക്ക്, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളിലെ ഇടപെടലിന്‍റെ തുടർച്ചയാണ് ഇപ്പോൾ കിഫ്ബിയിലും സിഎജി നടത്തുന്നത്. ഇതുവഴി സംസ്ഥാനത്തെ 60,000 കോടിയുടെ വികസനങ്ങൾ നിർത്തിവയ്‌ക്കാനാണ് ശ്രമം. വികസന നേട്ടം എൽഡിഎഫിൽ രാഷ്‌ട്രീയ അനുകൂല സാഹചര്യം ഉണ്ടാക്കുമെന്ന് ഭയന്നാണ് യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെടുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു.

സംസ്ഥാനവ്യാപകമായി ബൂത്ത് അടിസ്ഥാനത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രമുഖ ഇടതുനേതാക്കളെല്ലാം വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും.

ABOUT THE AUTHOR

...view details