തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി യോഗം ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചയുടെ പ്രധാന അജണ്ട. സീറ്റ് വിഭജനം, പ്രകടന പത്രിക എന്നിവയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് യോഗം. പാല സീറ്റാണ് ഇടതുമുന്നണിയിലെ പ്രധാന ചര്‍ച്ച.
പാല സീറ്റ് സംബന്ധിച്ച് വ്യക്തത ഇന്നത്തെ യോഗത്തില്‍ എന്‍സിപി ആവശ്യപ്പെടും. പാല വിട്ടുകൊടുത്ത് നീക്കുപോക്കിന് തയാറല്ലെന്ന് മാണി സി.കാപ്പനും, ടി.പി.പീതാംബരനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നീക്കുപോക്ക് ആകാമെന്നാണ് മന്ത്രി എ.കെ.ശശീന്ദ്രന്‍ വിഭാഗത്തിന്‍റെ നിലപാട്. എന്‍സിപിക്കുള്ളില്‍ വ്യത്യസ്ത നിലപാടുള്ളത് കൊണ്ടു തന്നെ മാണി സി.കാപ്പനും, ടി.പി.പീതാംബരന്‍ മാസ്റ്ററും എ.കെ.ശശീന്ദ്രനും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മാണി സി കാപ്പന്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.