തിരുവനന്തപുരം:ഇടതുമുന്നണി പാര്‍ലമെന്‍ററി യോഗത്തില്‍ കെബി ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടത് വാര്‍ത്തകളാകുന്ന രീതിയിലാകരുത് എന്ന് പിണറായി വിജയന്‍ പറഞ്ഞു. കെബി ഗണേഷ് കുമാറിന്‍റെ മണ്ഡലമായ പത്തനാപുരത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കെബി ഗണേഷ് കുമാറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി - എല്‍ഡിഎഫ്
എല്‍ഡിഎഫ് പാര്‍ലമെന്‍ററി യോഗത്തിലാണ് പത്തനാപുരം എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രി രോഷാകുലനായത്.
തിങ്കളാഴ്‌ച നടന്ന എല്‍ഡിഎഫ് പാര്‍ലമെന്‍ററി യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. പത്തനാപുരം എംഎല്‍എയുടെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. നേരത്തെ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്ന ഗണേഷ് കുമാര്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
മണ്ഡലങ്ങളില്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നുമായിരുന്നു ഗണേഷിന്‍റെ വിമര്‍ശനം. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.