തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് ഏകദേശ ധാരണയായി. ചങ്ങനാശ്ശേരി സീറ്റിൽ മാത്രമാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
എൽ.ഡി.എഫ് യോഗം ഇന്ന് - ldf
ങ്ങനാശ്ശേരി സീറ്റിൽ മാത്രമാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിന് 12 സീറ്റുകൾ നൽകാനും തീരുമാനമായി. എന്നാല്‍ ഒരു സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമ്മർദവുമായി രംഗത്തെത്തിയിട്ടുണ്ട്. ചങ്ങനാശ്ശേരി സീറ്റ് കൂടി വേണമെന്നതാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആവശ്യം. എന്നാല്‍ സി.പി.ഐ ചങ്ങനാശ്ശേരി വിട്ടു നല്‍കാന്‍ തയാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലാണ് അന്തിമ ധാരണ ഉണ്ടാകേണ്ടത്. ഇന്ന് വൈകിട്ട് ചേരുന്ന മുന്നണി യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. പാല, കടുത്തുരുത്തി, പിറവം, കുറ്റ്യാടി, ഇരിക്കൂര്‍ തുടങ്ങിയ സീറ്റുകളാണ് ജോസ് കെ.മാണിക്ക് നല്‍കുന്നത്. കഴിഞ്ഞ തവണ 92 സീറ്റുകളില്‍ മത്സരിച്ച സി.പി.എം ഇത്തവണ 84 സീറ്റുകളില്‍ മത്സരിക്കും. 27 സീറ്റുകളില്‍ മത്സരിച്ച സി.പി.ഐ ഇത്തവണ 24 സീറ്റുകളിലാണ് മത്സരിക്കുന്നത്.
എല്‍.ജെ.ഡി, ജെ.ഡി.എസ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് നാല് സീറ്റും എന്‍.സി.പി, ഐ.എന്‍.എല്‍ എന്നിവര്‍ക്ക് മൂന്ന് സീറ്റും ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ് ബി, ആർ.എസ്.പി ലെനിനിസ്റ്റ് കേരള കോണ്‍ഗ്രസ് എസ് എന്നിവര്‍ക്ക് ഓരോ സീറ്റും ലഭിക്കും. ഇങ്ങനെയാണ് മുന്നണിയിലെ ഉഭയകക്ഷി ചര്‍ച്ചകളിലെ ധാരണ. ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ഇന്നത്തെ മുന്നണി യോഗത്തില്‍ പരിശോധിക്കും