തിരുവനന്തപുരം:ഇടതുമുന്നണി യോഗം ഇന്ന് വൈകിട്ട് നാലിന് എ.കെ.ജി സെന്‍ററില്‍ ചേരും. രാജ്യസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമാണ് മുന്നണി യോഗത്തിലെ പ്രധാന അജണ്ട. കെ റെയിൽ അടക്കമുള്ള വിഷയങ്ങളും മുന്നണി യോഗത്തിൻ്റെ പരിഗണനയിൽ വരും.
ഒഴിവുവരുന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തില്‍ ഇടതുമുന്നണിയ്ക്ക് വിജയിക്കാനാകും. അതിൽ ഒരു സീറ്റ് സി.പി.എമ്മിൻ്റേതാണ്. വിജയിക്കാൻ കഴിയുന്ന മറ്റൊരു സീറ്റിനുവേണ്ടി സി.പി.ഐയും മറ്റു ഘടകകക്ഷികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം യോഗത്തിൽ ചർച്ച ചെയ്യും.