തിരുവനന്തപുരം: ഗവർണറുടെ ചില പ്രസ്താവനകൾ പദവിക്ക് നിരക്കാത്തതെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അത്തരം പ്രസ്താവനകൾക്കെതിരെ കൃത്യമായ മറുപടി ഇടതു മുന്നണി നൽകിയിട്ടുണ്ട്. ഭരണഘടന സംബന്ധിച്ച വിഷയങ്ങളിൽ സർക്കാർ നല്ല നിലയിൽ മുന്നോട്ടു പോകണം എന്നതാണ് ലക്ഷ്യം.
ഗവർണറുടെ ചില പ്രസ്താവനകൾ പദവിക്ക് നിരക്കാത്തതെന്ന് എ.വിജയരാഘവൻ - vijayaraghavan
ഗവർണർക്കെതിരായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ചില പ്രസ്താവനകൾ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകണമെന്ന ആഗ്രഹത്തോടെയാണെന്നും എ.വിജയരാഘവൻ
![ഗവർണറുടെ ചില പ്രസ്താവനകൾ പദവിക്ക് നിരക്കാത്തതെന്ന് എ.വിജയരാഘവൻ ഗവർണര്‍ എ.വിജയരാഘവൻ പദവിക്ക് നിരക്കാത്തത് എൽഡിഎഫ് കൺവീനർ ldf convenor vijayaraghavan kerala governor](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5849036-thumbnail-3x2-ldf.jpg)
എ.വിജയരാഘവൻ
ഗവർണറുടെ ചില പ്രസ്താവനകൾ പദവിക്ക് നിരക്കാത്തതെന്ന് എ.വിജയരാഘവൻ
ഗവർണർക്കെതിരായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ചില പ്രസ്താവനകൾ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകണമെന്ന ആഗ്രഹത്തോടെയാണ്. പ്രതിപക്ഷത്തിന്‍റെ ഗവർണർക്കെതിരെയുള്ള പ്രമേയം സംബന്ധിച്ച് ആലോചിച്ച് ഇടതുമുന്നണി തീരുമാനം എടുക്കും. പ്രതിപക്ഷത്തിന് രാഷ്ട്രീയ ദുരുദ്ദേശമാണുള്ളത്. അതുകൊണ്ടുതന്നെ എല്ലാ വശവും പരിശോധിക്കുമെന്നും എ.വിജയരാഘവൻ വ്യക്തമാക്കി.