കേരളം

kerala

ETV Bharat / state

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി എ.വിജയരാഘവന്‍ - എ.വിജയരാഘവന്‍

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന ശക്തികളുടെ ആയുധമായി ഗവര്‍ണര്‍ അധഃപതിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എ.വിജയരാഘവന്‍

ldf convenor against governor arif muhammad khan  arif muhammad khan  എ.വിജയരാഘവന്‍  ആരിഫ് മുഹമ്മദ് ഖാൻ
എ.വിജയരാഘവന്‍

By

Published : Jan 16, 2020, 6:09 PM IST

തിരുവനന്തപുരം: ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനു പകരം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായാണ് ഗവര്‍ണർ പ്രവര്‍ത്തിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നില്ല. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന ശക്തികളുടെ ആയുധമായി ഗവര്‍ണര്‍ അധഃപതിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതെന്നും സര്‍ക്കാരിന്‍റെ ചുമതല നിര്‍വഹിക്കാന്‍ സഹായകമായ നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details