തിരുവനന്തപുരം : ഡിസംബർ 29 ന് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ (LDF Convener EP Jayarajan about oath taking of new ministers). പുതിയ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കേണ്ടത് സർക്കാരാണ് (New ministers in Kerala cabinet). മന്ത്രിമാരായ ആന്‍റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവര്‍ രാജി സമർപ്പിച്ചു. രാജി മന്ത്രിമാരുടെയും കക്ഷികളുടെയും ഉയർന്ന ബോധത്തിന്‍റെ ലക്ഷണമാണ്.
വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷമാകും വകുപ്പ് മാറ്റത്തിൽ തീരുമാനം. നവകേരള സദസിന് വലിയ ബഹുജന ആകർഷണം ലഭിച്ചുവെന്നും കേരളത്തിലെ ഒട്ടനവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടുകഴിഞ്ഞുവെന്നും ഇ പി ജയരാജൻ പറഞ്ഞു. എൽ ഡി എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇ പി ജയരാജൻ.
നവകേരള സദസിന് ശേഷം മന്ത്രിസഭ പുനഃസംഘടന പരിഗണിക്കുമെന്ന് ഇ പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇന്നലെ (ഡിസംബര്‍ 23) നവകേരള സദസ് വട്ടിയൂര്‍ക്കാവില്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മന്ത്രിസഭ പുനഃസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എല്‍ ഡി എഫ് വേഗത്തിലാക്കുന്നത്. പുനഃസംഘടന വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് ബി നേരത്തേ തന്നെ മുന്നണിയില്‍ പരാതി ഉന്നയിച്ചിരുന്നു.