കേരളം

kerala

ETV Bharat / state

പ്രതിപക്ഷ നേതാവ് കളവു പറഞ്ഞ് സ്വയം അപഹാസ്യനാവുന്നുവെന്ന് എൽ ഡി എഫ് കൺവീനർ - തിരുവനന്തപുരം

കെ ടി ജലീലിനെതിരെ നേരത്തേ ഉന്നയിച്ച ആരോപണം നിഷേധിച്ച ചെന്നിത്തല,അസത്യം കൈയോടെ പിടിക്കുമ്പോൾ വിഡ്ഢിവേഷം കെട്ടുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു.

ldf  vijayaraghavan  opposition  chennithala  തിരുവനന്തപുരം  പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കളവു പറഞ്ഞ് സ്വയം അപഹാസ്യനാനാവുന്നുവെന്ന് എൽ ഡി എഫ് കൺവീനർ

By

Published : Sep 15, 2020, 7:38 PM IST

Updated : Sep 15, 2020, 8:24 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കളവു പറഞ്ഞ് സ്വയം അപഹാസ്യനാനാവുന്നുവെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെതിരെ നേരത്തേ ഉന്നയിച്ച ആരോപണം നിഷേധിച്ച ചെന്നിത്തല,അസത്യം കൈയോടെ പിടിക്കുമ്പോൾ വിഡ്ഢിവേഷം കെട്ടുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു.

ജലീൽ നിയമലംഘനം നടത്തിയതായുള്ള ഒരു കേസും നിലവിലില്ല. ജലീലിനോട് വ്യക്തിവിരോധം തീർക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ വ്യാജ ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് ആവർത്തിക്കുകയാണ്. ബിജെപിയോട് സഹകരിച്ച് നിയമം കയ്യിലെടുത്തുള്ള അക്രമസമരങ്ങളുമായി യുഡിഎഫ് മുന്നോട്ടു പോവുകയാണ്. ഒരു സംഘം മാധ്യമങ്ങൾ നൽകുന്ന അൽപ്പായുസ്സായ പെയ്ഡ് ന്യൂസുകൾ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമം. ഈ നീക്കം പൊതു രാഷ്‌ട്രീയത്തിലെ ഏറ്റവും തരംതാണ രീതിയാണ്. ജനങ്ങളെ അണിനിരത്തി ഈ നീക്കത്തെ എൽഡിഎഫ് പരാജയപ്പെടുത്തുമെന്നുംഎൽഡിഎഫ് കൺവീനർ പറഞ്ഞു.

Last Updated : Sep 15, 2020, 8:24 PM IST

ABOUT THE AUTHOR

...view details