തിരുവനന്തപുരം: നിയമസഭാ സാമാജികൻ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും തോമസ് ചാണ്ടിയുടെ പ്രവർത്തനം മികവാർന്നതാണെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. കുട്ടനാടിന്‍റെ വികസന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടിയെ അനുസ്‌മരിച്ച് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ - തോമസ് ചാണ്ടിയെ അനുസ്‌മരിച്ച് വിജയരാഘവൻ
പാലാ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ നേതൃത്വപരമായ പങ്കാണ് തോമസ് ചാണ്ടി വഹിച്ചതെന്നും വിജയരാഘവൻ
വിജയരാഘവൻ
പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയത്തിന് പിന്നിൽ നേതൃത്വപരമായ പങ്കാണ് തോമസ് ചാണ്ടി വഹിച്ചത്. ഇടതുമുന്നണിയുടെ പൊതു മുന്നേറ്റത്തിനിടെ പെട്ടെന്നുണ്ടായ തോമസ് ചാണ്ടിയുടെ നിര്യാണം ശൂന്യത സൃഷ്ടിക്കുന്നതായും വിജയരാഘവൻ അനുസ്‌മരിച്ചു.