തിരുവനന്തപുരം: സർക്കാർ വിരുദ്ധ വികാരത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് തകർന്നടിയുമെന്ന് കഴിഞ്ഞ കൗൺസിലിലെ യുഡിഎഫ് കക്ഷിനേതാവും കടകംപള്ളി വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഡി.അനിൽ കുമാർ. ബിജെപിക്ക് കഴിഞ്ഞ തവണത്തേതിൻ്റെ പകുതിയിലേറെ സീറ്റുകൾ നഷ്ടപ്പെടും.
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് തകർന്നടിയും: ഡി അനിൽ കുമാർ - LDF collapse in Thiruvananthapuram Corporation
യുഡിഎഫ് 45 സീറ്റുകൾ നേടി ഒന്നാമതെത്തുമെന്നാണ് പ്രാഥമിക നിഗമനമെന്ന് കടകംപള്ളി വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ഡി അനിൽ കുമാർ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് തകർന്നടിയും; യുഡിഎഫ് കക്ഷിനേതാവ് ഡി അനിൽ കുമാർ
യുഡിഎഫ് 45 സീറ്റുകൾ നേടി ഒന്നാമതെത്തുമെന്നാണ് പ്രാഥമിക നിഗമനം. കരിക്കകം, കടകംപള്ളി വാർഡുകളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ ഒത്താശയോടെ ബിജെപി പ്രവർത്തകർ പരസ്യമായി എൽഡിഎഫിനു വേണ്ടി വോട്ടു പിടിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പിൻ്റെ ഫലം വരുമ്പോൾ തെളിയുമെന്നും ഡി.അനിൽ കുമാർ പറഞ്ഞു.
Last Updated : Dec 9, 2020, 6:14 PM IST