തിരുവനന്തപുരം:സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ വെളിപ്പെടുത്തൽ അടക്കമുള്ള വിഷയങ്ങളിൽ ശക്തമായ പ്രതിരോധം തീർക്കാൻ ഇടതുമുന്നണി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍, പ്രചാരണങ്ങള്‍ എന്നിവയെ അതേനാണയത്തിൽ നേരിടും. ഇതിനായി സംസ്ഥാന വ്യാപകമായി രാഷ്ട്രീയ പ്രചരണ യോഗങ്ങളും റാലികളും സംഘടിപ്പിക്കും.
സ്വര്‍ണക്കടത്ത് വിവാദം: പ്രതിരോധം തീർക്കാൻ എല്‍.ഡി.എഫ് - സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിവാദം
സ്വര്‍ണക്കടത്ത് വിവാദത്തിലെ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ പ്രചരണ യോഗങ്ങളും റാലികളും സംഘടിപ്പിക്കാന്‍ മുന്നണിയോഗ തീരുമാനം
സ്വര്‍ണക്കടത്ത് വിവാദം: 'പ്രതിപക്ഷ പ്രതിഷേധം അതേ നാണയത്തില്‍ നേരിടും'; പ്രതിരോധം തീർക്കാൻ എല്‍.ഡി.എഫ്
ചൊവ്വാഴ്‌ച ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. ഈ മാസം 21 മുതൽ ജില്ലകൾ കേന്ദ്രീകരിച്ച് റാലികളും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിക്കും. മുതിർന്ന ഇടതുനേതാക്കൾ യോഗങ്ങളിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രതിരോധം വിഷയങ്ങളെ അഭിമുഖീകരിച്ച് നേരിടുകയാണ് മുന്നണി ലക്ഷ്യം.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളെ നേരിടുമ്പോൾ അത് രാഷ്ട്രീയ സംഘർഷത്തിലേക്ക് പോകില്ലെന്ന് ഉറപ്പാക്കും.3.30 ന് എ.കെ.ജി സെൻ്ററിൽ തുടങ്ങിയ യോഗം രണ്ട് മണിക്കൂറോളം നീണ്ടു.