തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എല്‍ഡിഎഫ്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ബിജെപിയുടെയും യുഡിഎഫിന്‍റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണെന്നും എ വിജയരാഘവന്‍ ആരോപിച്ചു .
കസ്റ്റംസ് രാഷ്‌ട്രീയ കളിയാണ് നടത്തുന്നതെന്ന് എൽഡിഎഫ് - assembly elections news
ബിജെപിയുടെയും യുഡിഎഫിന്‍റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണെന്ന് എ വിജയരാഘവൻ ആരോപിച്ചു.
![കസ്റ്റംസ് രാഷ്‌ട്രീയ കളിയാണ് നടത്തുന്നതെന്ന് എൽഡിഎഫ് LDF Against customs customs കസ്റ്റംസ് രാഷ്‌ട്രീയ കളിയാണ് നടത്തുന്നതെന്ന് എൽഡിഎഫ് കസ്റ്റംസ് രാഷ്‌ട്രീയ കളിയാണ് നടത്തുന്നു തിരുവനന്തപുരം കസ്റ്റംസ് വാർത്ത എൽഡിഎഫ് assembly elections news assembly elections](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10883461-thumbnail-3x2-vijayraghavan.jpg)
കസ്റ്റംസ് രാഷ്‌ട്രീയ കളിയാണ് നടത്തുന്നതെന്ന് എൽഡിഎഫ്
എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ അറിയിച്ചു. നാളെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.