കേരളം

kerala

ETV Bharat / state

അന്വേഷണത്തിൽ വിശദാംശം തേടിയതിന് ജലീൽ രാജി വക്കേണ്ടെന്ന് എൽഡിഎഫ് - ജലീൽ രാജി എൽഡിഎഫ് കൺവീനർ

നേതാക്കളുടെ കുടുംബത്തെ പോലും ആക്രമിക്കുന്ന നികൃഷ്‌ടമായ രീതിയാണ് പ്രതിപക്ഷം പിന്തുടരുന്നതെന്നും എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ

ldf about jaleel's resignation  ldf convener about jaleel's resignation  a vijayaraghavan about jaleel's resignation  ജലീൽ രാജി വക്കേണ്ടെന്ന് എൽഡിഎഫ്  ജലീൽ രാജി എൽഡിഎഫ് കൺവീനർ  കെ.ടി ജലീലിന്‍റെ രാജി എ വിജയരാഘവൻ
ജലീൽ രാജി വക്കേണ്ടെന്ന് എൽഡിഎഫ്

By

Published : Sep 17, 2020, 1:21 PM IST

തിരുവനന്തപുരം: അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌തതിന്‍റെ പേരിൽ മന്ത്രി കെ.ടി ജലീൽ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. ജലീൽ ഒരു നിയമലംഘനവും നടത്തിയിട്ടില്ല. സംശയത്തിന്‍റെ മുനയിൽ ഒരു വ്യക്തിയെയും കുഴപ്പത്തിലാക്കാനും കഴിയില്ല. അതിന് വസ്‌തുത വേണം. കീഴ്‌വഴക്കം അനുസരിച്ച് ജലീൽ രാജി വെക്കണമെന്ന് പറയാൻ, കുഞ്ഞാലിക്കുട്ടി രാജിവെക്കാൻ ഇടയായ സംഭവമല്ല ഇപ്പോൾ നടക്കുന്നത്. അന്വേഷണത്തിൽ വിശദാംശം തേടിയതിന്‍റെ പേരിൽ രാജിവക്കേണ്ട കാര്യമില്ലെന്നും എ. വിജയരാഘവൻ വ്യക്തമാക്കി.

അന്വേഷണത്തിൽ വിശദാംശം തേടിയതിന് ജലീൽ രാജി വക്കേണ്ടെന്ന് എൽഡിഎഫ്

നേതാക്കളുടെ കുടുംബത്തെ പോലും ആക്രമിക്കുന്ന നികൃഷ്‌ടമായ രീതിയാണ് പ്രതിപക്ഷം പിന്തുടരുന്നത്. ഇത് ശരിയല്ല. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ താൽപര്യമനുസരിച്ച് പ്രവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി വി. മുരളീധരന് സ്വർണക്കടത്തിൽ നിർണായകമായ പങ്കുണ്ട്. മന്ത്രിയായ ശേഷം കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്തയാളാണ് മുരളീധരൻ. വിവാദ പ്രസ്‌താവനകൾ മാത്രമാണ് അദ്ദേഹം നടത്തുന്നത്. മുരളീധരനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് നൽകിയ പരാതി അന്വേഷിക്കണം. ബിജെപി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും എ. വിജയരാഘവൻ പറഞ്ഞു.

ABOUT THE AUTHOR

...view details