കേരളം

kerala

സമരത്തിന് സമവായമായി; വിഴിഞ്ഞം പ്രചാരണ ജാഥ ഉപേക്ഷിച്ച് എല്‍ഡിഎഫ്

By

Published : Dec 7, 2022, 11:24 AM IST

സമരം ഒത്തുതീര്‍പ്പിലായ സാഹചര്യത്തിലാണ് വിഴിഞ്ഞം പ്രചാരണ ജാഥ എല്‍ഡിഎഫ് ഉപേക്ഷിച്ചത്.

വിഴിഞ്ഞം  വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം  എല്‍ഡിഎഫ്  എല്‍ഡിഎഫ് പ്രചാരണ ജാഥ ഉപേക്ഷിച്ചു  വിഴിഞ്ഞം പ്രചാരണ ജാഥ ഉപേക്ഷിച്ചു  LDF campaign rally abandoned  vizhinjam  campaign rally abandoned over vizhinjam port
വിഴിഞ്ഞം എല്‍ഡിഎഫ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന് സമവായമായതോടെ എല്‍ഡിഎഫിന്‍റെ വിഴിഞ്ഞം പ്രചാരണ ജാഥ ഉപേക്ഷിച്ചു. ഇന്ന് രാവിലെ മുതൽ ആരംഭിക്കാനിരുന്ന ജാഥയാണ് സമരം ഒത്തുതീര്‍പ്പിലായ സാഹചര്യത്തിൽ ഉപേക്ഷിച്ചത്. വികസനം, സമാധാനം എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡിസംബർ ഏഴ് മുതൽ ഒമ്പത് വരെയാണ് വാഹന പ്രചാരണ യാത്ര നടത്താൻ എൽഡിഎഫ് തീരുമാനിച്ചിരുന്നത്.

സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്‌ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണ സംതൃപ്‌തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details