തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തുമെന്നതാണ് ബി.ജെ.പി സംസ്ഥാന ഘടകത്തിന്‍റെ പ്രഖ്യാപിത നിലപാടെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ബി.ജെ.പി ശക്തമായ പ്രകടനം കാഴ്‌ച വെയ്ക്കുന്ന തെരഞ്ഞെടുപ്പാണിത്.
ശബരിമലയിൽ നിയമ നിർമ്മാണം നടത്തുമെന്ന് പിഎസ്. ശ്രീധരൻ പിള്ള - sabarimala latest news
വോട്ട് മറിക്കൽ എന്ന ഇരുമുന്നണികളുടേയും പിതൃത്വമില്ലാത്ത ആരോപണം പരാജയഭീതിയിൽ നിന്നുള്ളതാണെന്നും പി.എസ്.ശ്രീധരൻ പിള്ള
ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തും: പി.എസ്.ശ്രീധരൻ പിള്ള
അതുകൊണ്ടാണ് ഗതികിട്ടാ പ്രേതമായി അലഞ്ഞ് വോട്ട് മറിക്കൽ ആരോപണം ആവർത്തിക്കുന്നത്. കുമ്മനം രാജശേഖരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിവരക്കേട് പറയുകയാണ്. കടകംപള്ളിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
Last Updated : Oct 11, 2019, 1:41 PM IST