തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സർക്കാരിൻ്റെ ഓർഡിനൻസിനെ ന്യായീകരിച്ച് മന്ത്രി പി.രാജീവ്. ഓർഡിനൻസിൽ അനാവശ്യ വാദം ഉന്നയിക്കുന്നവർ 2013ന് മുൻപ് ജീവിക്കുന്നവരാണെന്ന് മന്ത്രി പി.രാജീവ്.
ലോകായുക്ത: ആരോപണം ഉന്നയിക്കുന്നവർ 2013ന് മുൻപ് ജീവിക്കുന്നവരെന്ന് മന്ത്രി പി.രാജീവ് 2013ലാണ് പാർലമെന്‍റ് ലോക്‌പാൽ ബിൽ പാസാക്കിയത്. അതിലെ പാർട്ട് മൂന്ന് എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പസക്കണമെന്നാണ്. വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. 2000ൽ ഭേദഗതി വരുത്തിയപ്പോൾ രാഷ്ട്രപതിയുടെ അനുമതി തേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
എത്രയും വേഗം ഓർഡിനൻസ് വന്ന് നിയമസഭയ്ക്ക് മുന്നിലെത്തിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ലോകായുക്ത നിയമങ്ങൾ പൂർണമായും സംസ്ഥാനത്തിൻ്റെ ചുമതലയാണ്. വിഷയത്തിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് അധികാരമുണ്ട്. നിയമം ഭേദഗതി ചെയ്യാനുള്ള അധികാരം സർക്കാരിനുമുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം നിയമസഭ ചേരുന്നതിൽ വ്യക്തതയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവയ്ക്കരുത്; നിയമഭേദഗതിക്കെതിരെ ഗവർണറെ കണ്ട് പ്രതിപക്ഷം