മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക നിയമ സെല്‍ - chief minister pinarayi vijayan
ഹൈക്കോടതിയിലും കീഴ് കോടതിയിലും സംസ്ഥാന സർക്കാർ കക്ഷികളായ കേസുകൾ നിരീക്ഷിക്കാനും നിർദേശം നല്‍കാനാണ് പുതിയ സെല്‍
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക നിയമ സെല്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കേസ് നടത്തിപ്പ് കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക നിയമ സെല്‍. ഹൈക്കോടതിയിലും കീഴ് കോടതിയിലും സംസ്ഥാന സർക്കാർ കക്ഷികളായ കേസുകൾ നിരീക്ഷിക്കാനും നിർദേശം നല്‍കാനുമാണ് പുതിയ സെല്‍. ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്‍റ് പ്ലീഡർ എം.രാജേഷിനാണ് ചുമതല. അഡ്വക്കറ്റ് ജനറല്‍, മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ് ജനറല്‍ ഓഫ് പ്രോസിക്യൂഷൻസ് തുടങ്ങിയ സംവിധാനങ്ങൾ നിലവിലുള്ളപ്പോഴാണ് പുതിയ സെല്‍.