ലോ അക്കാദമിയിൽ എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷം; വിദ്യാര്‍ഥിക്ക് കുത്തേറ്റു - എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം
സംഭവത്തില്‍ ഒരു എസ് എഫ് ഐ പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തിരുവനന്തപുരം: ലോ അക്കാദമിയിൽ എസ് എഫ് ഐ-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു കെ എസ് യു പ്രവര്‍ത്തകന് കുത്തേറ്റു. ഒന്നാം വര്‍ഷ വിദ്യാര്‍ഥി വിഘ്നേഷിനാണ് കുത്തേറ്റത്. തലയ്ക്കും മുതുകിനും പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ ഒരു എസ് എഫ് ഐ പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ശിവയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.