എസ്എൻസി ലാവലിൻ കേസിന്‍റെ അന്തിമവാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ഹൈക്കോടതി വിധിചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വാദം കേൾക്കുന്നത് നീട്ടിവെച്ചത്.
ലാവലിൻ കേസിന്‍റെ അന്തിമവാദം കേൾക്കുന്നത് നീട്ടിവച്ചു
ഹോളി അവധിക്ക് ശേഷം വാദം കേൾക്കണമെന്ന് പിണറായി വിജയന്‍റെ അഭിഭാഷകൻ.
സുപ്രീം കോടതി
കേസ് എപ്പോൾ വേണമെങ്കിലും പരിഗണിക്കാമെന്നും, വേണമെങ്കിൽ സിബിഐക്ക് വാദം കേൾക്കുന്നത് നീട്ടി വെക്കാമെന്ന് കോടതി അറിയിച്ചു.ഏപ്രിൽ ആദ്യവാരമോ, രണ്ടാംവാരമോ കേസിന്‍റെ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.
ലാവലിൻ കേസ് വിശദമായി പഠിക്കാതെയാണ് ഹൈക്കോടതി പിണറായി വിജയൻ തുടങ്ങിയ പ്രതികളെ വെറുതെ വിട്ടതെന്ന് ചtണ്ടിക്കാട്ടിയാണ് സിബിഐ പരമോന്നത കോടതിയെ സമീപിച്ചത്. നിലവിൽ ഹൈക്കോടതിയുടെ വിധി ഭാഗികമായി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.