തിരുവനന്തപുരം: വിഴിഞ്ഞത്ത് തങ്ങൾ മുന്നോട്ട് വച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ലത്തീൻ സഭ. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സർക്കുലർ വായിച്ചു. സർക്കുലറിൽ കഴിഞ്ഞ ദിവസങ്ങളിൽ വിഴിഞ്ഞത്ത് സംഘർഷമുണ്ടാകാനുള്ള കാരണങ്ങളും വിശദീകരിച്ചു.
സർക്കാർ നിസംഗത തുടരുന്നു. സമരത്തിന്‍റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ല. ന്യായമായ ആവശ്യം അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം. തുറമുഖം സ്ഥിരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. പകരം നിർമാണം നിർത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്ന് സർക്കുലറിലുണ്ട്.