തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാദിനം ആചരിക്കുന്നു. മത്സ്യത്തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് വഞ്ചനാദിനം ആചരിക്കുന്നത്. ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ചാണ് ദിനാചരണം.
വിഴിഞ്ഞം സമരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് വഞ്ചനാദിനം ആചരിക്കും - latin archdiocese
ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ചാണ് ദിനാചരണം. സംസ്ഥാന സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് വഞ്ചനാദിനം ആചരിക്കുന്നത്
ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളിൽ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി മെഴുകുതിരികൾ കത്തിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങളും സംഘടിപ്പിക്കും. വിഴിഞ്ഞം വിരുദ്ധ സമരത്തിൻ്റെ പ്രധാന വേദിയായ
മുല്ലൂരിലെ ഉപരോധ സമരപ്പന്തലിൽ പൊതുസമ്മേളനവും ഉണ്ടാകും.
സമരത്തോട് ഇടവക അംഗങ്ങൾ സഹകരിക്കണം എന്ന് ആഹ്വാനം ചെയ്‌ത് കഴിഞ്ഞ ഞായറാഴ്‌ച പള്ളികളിൽ സർക്കുലർ വായിച്ചിരുന്നു. പ്രതിഷേധത്തിൽ നിന്നും ഒരിഞ്ചും പിന്നോട്ടില്ലെന്ന സന്ദേശമാണ് ലത്തീൻ അതിരൂപത നൽകുന്നത്. പൊലീസ് സ്റ്റേഷൻ തകർക്കുന്നതടക്കമുള്ള സംഘർഷവും അക്രമവും നടന്ന വിഴിഞ്ഞം നിലവിൽ ശാന്തമാണ്. കൂടുതൽ പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.