തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം അവസാനിപ്പിച്ചത് സംഘര്‍ഷം ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഇടയലേഖനം. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായാണ് ഇടയലേഖനത്തിൽ വിമർശിച്ചിരിക്കുന്നത്. സമരത്തോടുള്ള സര്‍ക്കാറിന്‍റെ സമീപനത്തില്‍ എതിര്‍പ്പുണ്ട്.
'സമവായത്തില്‍ തൃപ്‌തരല്ല ,സമരം അവസാനിപ്പിച്ചത് സംഘര്‍ഷം ഒഴിവാക്കാന്‍'; സര്‍ക്കാരിനെ വിമര്‍ശിച്ച് ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം - വിഴിഞ്ഞം
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരക്കാരുന്നയിച്ച ആവശ്യങ്ങളില്‍ ആറെണ്ണം നടപ്പിലാക്കിയെന്നത് സര്‍ക്കാരിന്‍റെ അവകാശവാദം മാത്രമാണെന്ന് ഇടയലേഖനത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത
സര്‍ക്കാരിനെതിരെ ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം
സമവായത്തിനായി നടത്തിയ ചര്‍ച്ചകളില്‍ തൃപ്‌തരല്ല. തുറമുഖ നിർമാണം നിർത്തുന്നതൊഴികെ മറ്റ് ആറ് ആവശ്യങ്ങൾ നടപ്പിലാക്കിയെന്നത് സർക്കാരിന്‍റെ അവകാശവാദം മാത്രമെന്ന വിമർശനവും ഇടയലേഖനത്തിലുണ്ട്. ഇന്ന് കുര്‍ബാനയ്‌ക്കിടെയാണ് പള്ളികളില്‍ ഇടയലേഖനം വായിച്ചത്. ലത്തീൻ അതിരൂപത അധ്യക്ഷൻ ഡോ തോമസ് ജെ നെറ്റോയാണ് വിശ്വാസികൾക്കായി ഇടയലേഖനം തയാറാക്കിയിരിക്കുന്നത്.