തലസ്ഥാനത്ത് ലാർജ് ക്ലസ്റ്ററുകൾ വർധിച്ചേക്കും - കൊവിഡ് വ്യാപനം രൂക്ഷം
തലസ്ഥാനത്ത് 200 പേര്‍ക്കാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തീരമേഖലകളായിരുന്നു ആദ്യം ആശങ്കയെങ്കില്‍ ഇപ്പോള്‍ നഗര ഗ്രാമീണ മേഖലകൾ കൂടി ഗുരുതരാവസ്ഥയിലാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ലാര്‍ജ് ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരമേഖലയ്ക്ക് പുറമേ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി, വെള്ളറട, കള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ ലാര്‍ജ് ക്ലസ്റ്ററുകള്‍ രൂപപ്പെടുമെന്ന ആശങ്ക വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം ലിമിറ്റഡ് ക്ലസ്റ്ററില്‍ 2,800 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 288 പേര്‍ പോസിറ്റീവായിട്ടുണ്ട്. ഇതുകൊണ്ട് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ലിമിറ്റഡ് ക്ലസ്റ്ററുകളായ ഇവിടെ ശ്രദ്ധ കൂടുതല്‍ വേണം. മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെ സുരക്ഷാ ക്രമീകരിങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതല നല്‍കി. തിരുവനന്തപുരം റൂറലിന്‍റെ ചുമതല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിക്കും തീരദേശത്തിന്‍റെ ചുമതല ഐ.ജി എസ്.ശ്രീജിത്തിനും നല്‍കിയിട്ടുണ്ട്. തലസ്ഥാനത്ത് 200 പേര്‍ക്കാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തീരമേഖലകളായിരുന്നു ആദ്യം ആശങ്കയെങ്കില്‍ ഇപ്പോള്‍ നഗര ഗ്രാമീണ മേഖലകൾ കൂടി ഗുരുതരാവസ്ഥയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.