കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് കായല്‍ ടൂറിസത്തിനായി വിപുലമായ പദ്ധതി

8.85 കോടി രൂപയുടെ കായൽ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കാനാണ് തീരുമാനം

lake tourism thiruvananthapuram  തിരുവനന്തപുരത്തെ കായൽ ടൂറിസം സാധ്യതകൾ  സംസ്ഥാന ടൂറിസം വകുപ്പ്  കായൽ ടൂറിസം സർക്യൂട്ട് പദ്ധതി  lake tourism  thiruvananthapuram lake tourism
തിരുവനന്തപുരത്തെ കായൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താന്‍ പ്രദ്ധതിയൊരുക്കി ടൂറിസം വകുപ്പ്

By

Published : Oct 21, 2020, 7:10 PM IST

തിരുവനന്തപുരം:ജില്ലയിലെ കായൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി സംസ്ഥാന ടൂറിസം വകുപ്പ്. 8.85 കോടി രൂപയുടെ കായൽ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട് കഠിനംകുളം - അഞ്ചുതെങ്ങ് ഇടനാഴി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി മുരുക്കുംപുഴ, പൗണ്ട് കടവ്, കായിക്കര കടവ്, പണയിൽ കടവ്, പുത്തൻകടവ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടി നിർമിക്കും. വേളിയില്‍ വെല്‍ക്കം ആര്‍ച്ചും ഇതിന്‍റെ ഭാഗമായി ഒരുക്കും. വർക്കല ബീച്ച് സമഗ്ര വികസനത്തിനായി ഒമ്പത്‌ കോടി രൂപയുടെ ആദ്യഘട്ട നിർമാണം ആരംഭിച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ വർക്കല പ്രദേശങ്ങൾ അടങ്ങുന്ന ഗ്രാമങ്ങളിലേക്ക് നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കാനാകും.

ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്ന തരത്തിലാകും പദ്ധതി നടപ്പാക്കുക. മൂന്നു കോടി രൂപ പെരുമാതുറ ബീച്ച് വികസനപദ്ധതിക്ക് നിയോഗിക്കും. മെയ് മാസത്തോടെ നിർമാണം പൂർത്തീകരിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details