കേരളം

kerala

ETV Bharat / state

നോക്കുകൂലി നിരോധിച്ചുള്ള വിധി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി - നോക്കുകൂലി

നോക്കുകൂലി കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും മന്ത്രി.

labour minister v sivankutty on nokkukooli  v sivankutty  nokkukooli  v sivankutty on nokkukooli  തൊഴിൽ മന്ത്രി വി ശിവൻകുട്ടി  തൊഴിൽ മന്ത്രി വി. ശിവൻകുട്ടി  വി ശിവൻകുട്ടി  ശിവൻകുട്ടി  നോക്കുകൂലി  കിലെ
നോക്കുകൂലി നിരോധിച്ചുള്ള ഹൈക്കോടതി വിധി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

By

Published : Oct 7, 2021, 12:24 PM IST

Updated : Oct 7, 2021, 1:40 PM IST

തിരുവനന്തപുരം:നോക്കുകൂലി നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ചെയ്യാത്ത ജോലിക്ക് തൊഴിലാളികൾ കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ 2018ൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

നോക്കുകൂലി കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല. നോക്കുകൂലി വാങ്ങുന്നത് സംബന്ധിച്ച് പരാതി ശ്രദ്ധയിൽപെട്ടാൽ ഉടൻ അസിസ്റ്റന്‍റ് ലേബർ ഓഫിസർമാർ നടപടി സ്വീകരിച്ചിട്ടുണ്ട്. അമിതമായും അനർഹമായും വാങ്ങിയ കൂലി തൊഴിലാളികളിൽ നിന്നും തൊഴിലുടമയ്ക്ക് തിരികെ വാങ്ങി കൊടുക്കുകയും ചെയ്യുന്നുണ്ട്.

ALSO READ:പ്ലസ് വൺ സീറ്റ് ലഭ്യത: പരാതികൾ ജില്ലാ അടിസ്ഥാനത്തിൽ പരിശോധിക്കും

തൊഴിലുടമയെ അധിക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന പരാതികൾ പൊലീസിന് കൈമാറി ഉചിതമായ നടപടികൾ സ്വീകരിക്കും. ചുമട്ടു തൊഴിൽ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ചുമട്ടുതൊഴിലാളികൾ നോക്കുകൂലി വാങ്ങിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ രജിസ്ട്രേഷൻ കാർഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ നേതാക്കളെ ഉൾപ്പെടുത്തി 'കിലെ'യുടെ നേതൃത്വത്തിൽ നോക്കുകൂലിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Last Updated : Oct 7, 2021, 1:40 PM IST

ABOUT THE AUTHOR

...view details