കേരളം

kerala

ETV Bharat / state

ഇപിഎഫ് നിക്ഷേപത്തിനുള്ള പലിശ 8.5 ശതമാനത്തില്‍ നിലനിർത്തണമെന്ന് വി.ശിവൻകുട്ടി - ഇപിഎഫ് നിക്ഷേപം പലിശ നിരക്ക് കുറച്ചു

2021-22 സാമ്പത്തിക വർഷം 8.1 ശതമാനം പലിശ നൽകിയാൽ മതിയെന്ന് ഇപിഎഫ്ഒ യോഗത്തിൽ ധാരണയായിരുന്നു

Interest rate on EPF deposits  Labor Minister V Sivankutty EPF deposits Interest rate  ഇപിഎഫ് നിക്ഷേപം പലിശ നിരക്ക് കുറച്ചു  തൊഴിൽ മന്ത്രി വി ശിവൻകുട്ടി
ഇപിഎഫ് നിക്ഷേപത്തിനുള്ള പലിശ 8.5%ൽ നിലനിർത്തണം: തൊഴിൽ മന്ത്രി വി.ശിവൻകുട്ടി

By

Published : Mar 13, 2022, 6:07 PM IST

തിരുവനന്തപുരം : എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ 8.5 ശതമാനത്തിൽ നിലനിർത്തണമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് മന്ത്രി കത്തയച്ചു.

2021-22 സാമ്പത്തിക വർഷം 8.1 ശതമാനം പലിശ നൽകിയാൽ മതിയെന്ന് ഇപിഎഫ്ഒ യോഗത്തിൽ ധാരണയായിരുന്നു. 1977-78ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇപിഎഫ്ഒ അംഗങ്ങളായ ആറുകോടിയോളം ജീവനക്കാർക്ക് പലിശ കുറയ്ക്കാനുള്ള തീരുമാനം തിരിച്ചടിയാകുമെന്നും മന്ത്രി കത്തിൽ കൂട്ടിച്ചേർത്തു.

Also Read: ഇപിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ചു; 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

സഞ്ചിത നിധിയായ 15 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ ഉറപ്പിൽ ഉയർന്ന നിരക്കിൽ നിക്ഷേപം നടത്തി ഇപിഎഫ്ഒയുടെ വരുമാനം വർധിപ്പിക്കുമെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details