കേരളം

kerala

അവസാനം വരെയും കോണ്‍ഗ്രസുകാരൻ തന്നെ: കെ.വി തോമസ്

By

Published : Apr 11, 2022, 11:01 AM IST

Updated : Apr 11, 2022, 1:36 PM IST

അച്ചടക്ക സമിതി വിശദീകരണം ആവശ്യപ്പെട്ടാല്‍ വീശദീകരണം നല്‍കുമെന്ന് കെ.വി തോമസ്

തീരുമാനമെടുക്കേണ്ടത് എ.ഐ.സി.സി യെന്ന് കെ.വി തോമസ്  എ.ഐ.സി.സി  തിരുവനന്തപുരം
തീരുമാനമെടുക്കേണ്ടത് എ.ഐ.സി.സി യെന്ന് കെ.വി തോമസ്

തിരുവനന്തപുരം: തനിക്കെതിരെ നടപടിയെടുക്കേണ്ടത് എഐസിസിയെന്നാവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. ഇദ്ദേഹം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി അച്ചടക്ക സമിതി ചേരാനിരിക്കെയാണ് കെ.വി തോമസിന്‍റെ മറുപടി. തന്നെ ചവിട്ടി പുറത്താക്കാന്‍ പറ്റില്ലെന്നും കോണ്‍ഗ്രസിന്‍റെ നടപടിക്രമങ്ങള്‍ അറിയാത്ത ആളുകളാണ് അങ്ങനെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അവസാന ശ്വാസം വരെയും കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും അച്ചടക്ക സമിതിയുടെ നടപടി ക്രമങ്ങള്‍ നടക്കട്ടെയെന്നും സമിതി വിശദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐസിസി നടപടി ഉണ്ടാകുന്നതിനു മുൻപേ തനിക്കെതിരെ ജാഥ നടന്നിട്ടുണ്ടെന്നും എന്ത് നീതിയാണ് തന്നോട് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

അവസാനം വരെയും കോണ്‍ഗ്രസുകാരൻ തന്നെ: കെ.വി തോമസ്

തനിക്കെതിരെ സംസ്ഥാന നേതാക്കള്‍ നിലകൊള്ളുന്നുവെന്നത് പുതിയ കാര്യമല്ലെന്നും 2019ല്‍ സീറ്റ് നിഷേധിച്ചപ്പോള്‍ മുതല്‍ അതാണ് സമീപനമെന്നും കെ.വി തോമസ് പറഞ്ഞു. പാർലമെൻ്ററി ജീവിതത്തിലേക്ക് ഇനി യില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

also read: കെ.വി തോമസ് വിഷയത്തിൽ എല്ലാവശവും പരിശോധിച്ച് പാർട്ടി തീരുമാനമെടുക്കും : ഉമ്മൻചാണ്ടി

Last Updated : Apr 11, 2022, 1:36 PM IST

ABOUT THE AUTHOR

...view details