തിരുവനന്തപുരം: കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൻ്റെയും ജയ്ഹിന്ദ് ടിവിയുടെയും തലപ്പത്ത് അഴിച്ചുപണി. ജയ്ഹിന്ദ് ടിവിയുടെ മാനേജിങ് ഡയറക്‌ടറും വീക്ഷണത്തിൻ്റെ സിഎംഡിയുമായി മുൻ കേന്ദ്ര മന്ത്രി കെ.വി തോമസിനെ നിയമിച്ചു. ജയ്ഹിന്ദ് ടിവി എം.ഡി ആയിരുന്ന എം.എം ഹസൻ യുഡിഎഫ് കൺവീനർ ആയ സാഹചര്യത്തിലാണ് പുതിയ നിയമനം.
വീക്ഷണത്തിൻ്റെയും ജയ്ഹിന്ദ് ടിവിയുടെയും തലപ്പത്ത് അഴിച്ചുപണി - weekshanam daily
ജയ്ഹിന്ദ് ടിവിയുടെ മാനേജിംഗ് ഡയറക്‌ടറും വീക്ഷണത്തിൻ്റെ സിഎംഡിയുമായി മുൻ കേന്ദ്ര മന്ത്രി കെ.വി തോമസിനെ നിയമിച്ചു.
വീക്ഷണത്തിൻ്റെയും ജയ്ഹിന്ദ് ടിവിയുടെയും തലപ്പത്ത് അഴിച്ചുപണി
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തഴഞ്ഞതിനെ തുടർന്ന് തനിക്ക് അർഹമായ പ്രതിനിധ്യം വേണമെന്ന് കെ.വി തോമസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യമുന്നയിച്ചിരുന്നു. എം.ഐ ഷാനവാസ് മരിച്ച ഒഴിവിൽ കെപിസിസി വർക്കിങ് പ്രസിഡൻ്റ് ആക്കണമെന്നായിരുന്നു തോമസിന്‍റെ ആവിശ്യം. എന്നാൽ പുനഃസംഘടനയിൽ പരിഗണിച്ചില്ല. തുടർന്നാണ് കെ.വി തോമസിന് പുതിയ ചുമതല നൽകിയത്.