തിരുവനന്തപുരം:കുട്ടനാട് സീറ്റിലെ സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരൻ മാസ്റ്റർ. ആരുടെയും പേര് ചർച്ച ചെയ്‌തിട്ടില്ല. പാർട്ടിക്ക് സംഘടനാ ശേഷിയും ഘടകകക്ഷികളുമായി അടുത്ത ബന്ധവുമുള്ള സീറ്റാണ് കുട്ടനാട്. ഇവിടെ സീറ്റ് വെച്ച് മാറേണ്ട കാര്യമില്ലെന്നും പീതാംബരൻ മാസ്റ്റർ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുട്ടനാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമായിട്ടില്ലെന്ന് എൻ.സി.പി - kuttanad by election
എൻ.സി.പിക്ക് സംഘടനാ ശേഷിയും ഘടകകക്ഷികളുമായി അടുത്ത ബന്ധവുമുള്ള സീറ്റായ കുട്ടനാട്ടില്‍ സീറ്റ് വെച്ച് മാറേണ്ട കാര്യമില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരൻ മാസ്റ്റർ.
കുട്ടനാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമായിട്ടില്ലെന്ന് എൻ.സി.പി
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ ശക്തിപ്പെടുത്തും. ഇതിന്‍റെ ഭാഗമായി ഫെബ്രുവരിയിൽ ജില്ലാ, ബ്ലോക്ക്, ബൂത്ത് തലങ്ങളിൽ നേതൃ യോഗം വിളിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ചുള്ള സമരത്തിൽ നിന്ന് കോൺഗ്രസ് പിന്മാറുന്നത് ബിജെപിയെ സഹായിക്കുമെന്നാണ് എൻ.സി.പിയുടെ വിലയിരുത്തലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.