കേരളം

kerala

ETV Bharat / state

കുതിരാനിലെ രണ്ടാം ടണൽ എട്ടുമാസത്തിനകമെന്ന് മുഹമ്മദ് റിയാസ് - കുതിരാനിലെ രണ്ടാം ടണൽ

ആര് ഉദ്ഘാടനം ചെയ്യുന്നു, ആര് ക്രെഡിറ്റെടുക്കുന്നു എന്നതല്ല, തുരങ്കം എത്രയും വേഗം തുറക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

kuthiran  kuthiran second tunnel  muhammad riyas  കുതിരാനിലെ രണ്ടാം ടണൽ  മുഹമ്മദ് റിയാസ്
കുതിരാനിലെ രണ്ടാം ടണൽ എട്ടുമാസത്തിനകമെന്ന് മുഹമ്മദ് റിയാസ്

By

Published : Aug 7, 2021, 12:18 PM IST

തിരുവനന്തപുരം: കുതിരാനിലെ രണ്ടാമത്തെ ടണൽ എട്ടുമാസത്തിനകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
നിർമാണ പുരോഗതി വിലയിരുത്താൻ രണ്ടാഴ്‌ചയിലൊരിക്കൽ യോഗം ചേരും. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read: കുതിരാൻ തുരങ്കം; വിവാദമുണ്ടാക്കുന്നത് പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തവര്‍: മന്ത്രി

കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്നും പദ്ധതിക്ക് യാതൊരു തടസവുമില്ല. ദേശീയപാത വിഭാഗം മികച്ച സഹകരണമാണ് നൽകുന്നത്. ആര് ഉദ്ഘാടനം ചെയ്യുന്നു, ആര് ക്രെഡിറ്റെടുക്കുന്നു എന്നതല്ല, മറിച്ച് തുരങ്കം എത്രയും വേഗം തുറക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും ചോദ്യത്തിന് മറുപടിയായി മുഹമ്മദ് റിയാസ് പറഞ്ഞു.

കുതിരാനിലെ രണ്ടാം ടണൽ എട്ടുമാസത്തിനകമെന്ന് മുഹമ്മദ് റിയാസ്

അതേസമയം കിഫ്ബിക്കെതിരെ കെബി ഗണേഷ് കുമാർ എംഎൽഎ ഉയർത്തിയ വിമർശനങ്ങൾ സംബന്ധിച്ച് മന്ത്രി പ്രതികരിച്ചില്ല. ജൂലൈ 31ന് രാത്രി എട്ടിനാണ് കുതിരാൻ പാത ഭാഗികമായി തുറന്നത്. പാലക്കാട് നിന്ന് തൃശൂരിലേക്ക് പോകുന്ന തുരങ്കമാണ് ഇപ്പോൾ തുറന്നുകൊടുത്തിരിക്കുന്നത്. 364 മീറ്റർ ആണ് ഇതിന്‍റെ നീളം.

ABOUT THE AUTHOR

...view details