കേരളം

kerala

ETV Bharat / state

കുർദിസ്‌താനിൽ സിനിമ നിർമിക്കുന്നതിന് നിരവധി പ്രതിസന്ധികൾ നേരിട്ടു: ലിസ ചലാൻ - കുർദിഷ് ചലച്ചിത്ര സംവിധായിക ലിസ ചലാൻ

തുർക്കിയിൽ ഭരണകൂടം ചലച്ചിത്ര മേഖലയെ അവഗണിക്കുന്നുവെന്ന് ലിസ ചലാൻ.

kurdish filmmaker Lisa Challan on IFFK  IS attack victim Lisa Challan  കുർദിഷ് ചലച്ചിത്ര സംവിധായിക ലിസ ചലാൻ  ലിസ ചലാൻ ഐഎഫ്എഫ്കെ
കുർദിസ്‌താനിൽ സിനിമ നിർമിക്കുന്നതിന് നിരവധി പ്രതിസന്ധികൾ നേരിട്ടു: ലിസ ചലാൻ

By

Published : Mar 21, 2022, 9:55 AM IST

തിരുവനന്തപുരം: കുർദിസ്‌താനിൽ സിനിമ നിർമിക്കുന്നതിനായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ലിസ ചലാൻ. പുരുഷാധിപത്യ സമൂഹത്തിൽ ചലച്ചിത്ര മേഖലയിലെ പല ജോലികളും ഒരു സ്ത്രീക്ക് കൈകാര്യം ചെയ്യാനാകും എന്നു തനിക്ക് തെളിയിക്കണമായിരുന്നുവെന്നും ലിസ ചലാൻ.

തുർക്കിയിൽ ഭരണകൂടം ചലച്ചിത്ര മേഖലയെ അവഗണിക്കുന്നു. പ്രൊഫഷണൽ ജോലികളെ മാത്രമേ രാജ്യസേവനമായും പ്രോത്സാഹനം നൽകേണ്ട തൊഴിലായും അവർ കാണുന്നുള്ളൂ. ഇത് കലാലോകത്തിന് പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും ലിസ ചലാൻ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയിൽ ഹരിത സാവിത്രിയോടൊപ്പം നടന്ന ഇൻ കോൺവർസേഷനിൽ സംവദിക്കുകയായിരുന്നു അവർ.

തുർക്കിയിലെ അടിച്ചമർത്തപ്പെട്ട കുർദ് സമൂഹത്തിന്‍റെ പ്രതിനിധിയായ ലിസ ചലാൻ 2013 മുതലാണ് ചലച്ചിത്ര നിർമാണ രംഗത്ത് സജീവമാകുന്നത്. 2015ൽ കുർദ്ദിഷ് ഭൂരിപക്ഷ നഗരമായ ദിയാർബക്കറിൽ ഐഎസ് നടത്തിയ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്‌ടപ്പെട്ട ലിസ 2021ൽ കൃത്രിമ കാലുകൾ ഘടിപ്പിച്ച് ഡിലോപ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് തിരിച്ചെത്തുന്നത്.

കുർദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്‍റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന 'ലാംഗ്വേജ് ഓഫ് ദി മൗണ്ടൻ' എന്ന ചിത്രം ലോക ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രമാണ് മേളയിലെ സ്‌പിരിറ്റ് ഓഫ് സിനിമ എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ചത്.

Also Read: IFFK 2022 | 'സുഗ്ര ആന്‍ഡ്‌ ഹെര്‍ സണ്‍സ്‌' ; അശാന്തി നിലങ്ങളുടെ ദൃശ്യാവിഷ്‌കാരം

ABOUT THE AUTHOR

...view details