തിരുവനന്തപുരം:കോൺഗ്രസ് നേതൃമാറ്റത്തിൽ ലീഗ് ഇടപെടില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് വിഷയത്തിൽ ലീഗ് ഇടപെടുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വിഭാഗിയത ഉണ്ടാക്കാനാണ്. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടില്ല. യു.ഡി.എഫിൽ ചില പ്രശ്‌നങ്ങൾ ഉണ്ട്. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ യു.ഡി.എഫിന് കഴിയണമെന്നു പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
കോൺഗ്രസ് വിഷയത്തിൽ ലീഗ് ഇടപെടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - മുഖ്യമന്ത്രിയുടെ പ്രസ്‌താവന
മുഖ്യമന്ത്രിയുടെ പ്രസ്‌താവന വിഭാഗിയത ഉണ്ടാക്കാനാണ്. ഭരണവിരുദ്ധ വികാരം നിയമസഭ തെരഞ്ഞെടുപ്പിൽ ഏകീകരിക്കും. അപ്പോൾ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി.
കോൺഗ്രസ് വിഷയത്തിൽ ലീഗ് ഇടപെടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
ഭരണ വിരുദ്ധ വികാരം ഭിന്നിച്ച് പോയതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതിന് ഗുണമായത്. എന്നാൽ ഭരണവിരുദ്ധ വികാരം നിയമസഭ തെരഞ്ഞെടുപ്പിൽ ഏകീകരിക്കും. അപ്പോൾ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട വിഷയം പ്രാദേശികമാണ്. അതിന് ഒരു പ്രസക്തിയും ഇല്ല. ഉമ്മൻ ചാണ്ടി നിലവിൽ സജീവമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.