തിരുവനന്തപുരം: നേമത്ത് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. പ്രതികൂലമായ ഒരു സാഹചര്യവും ഇല്ല. തനിക്കെതിരെ ഒരു ആരോപണവും ഉന്നയിക്കാൻ കഴിയാതെ എതിർപക്ഷം നിരായുധരായി. ഭാഗ്യം അന്വേഷിച്ചുനടക്കുന്നയാളാണ് യുഡിഎഫ് സ്ഥാനാർഥിയെന്നും അക്രമം അഴിച്ചുവിട്ട് തേർവാഴ്ച നടത്തുന്നയാളാണ് എൽഡിഎഫ് സ്ഥാനാർഥിയെന്നുമുള്ള പ്രതിച്ഛായ ജനങ്ങൾക്കിടയിൽ ഉണ്ടായി. തനിക്കെതിരെ അത്തരം ഒരു ആരോപണവും ഉന്നയിക്കാൻ പ്രതിപക്ഷത്തിനായില്ല. ജനങ്ങൾ തനിക്ക് ഒപ്പം നിന്നുവെന്ന് കുമ്മനം അഭിപ്രായപ്പെട്ടു.
നേമത്ത് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കുമ്മനം രാജശേഖരൻ - kummanam rajasekharan
കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് കുമ്മനം.
നേമത്ത് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കുമ്മനം രാജശേഖരൻ
ജയിക്കാൻ കഴിയാതെ വന്നപ്പോൾ കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് അക്രമം അഴിച്ചുവിടുകയാണ്. ഒ രാജഗോപാൽ തനിക്ക് ഗുരുസ്ഥാനീയനാണ്. അദ്ദേഹത്തിൽ പൂർണ വിശ്വാസം ഉണ്ടെന്നും കുമ്മനം പറഞ്ഞു.
Last Updated : Apr 7, 2021, 2:34 PM IST