കേരളം

kerala

ETV Bharat / state

കസ്റ്റഡിയിലെടുത്ത ഫോണ്‍ പൊലീസ് തിരികെ നല്‍കണമെന്ന് കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് - കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്

നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ കുളത്തൂര്‍ നൽകിയ പരാതിയിൽ മൊഴി എടുക്കാൻ വിളിപ്പിച്ചപ്പോഴാണ് ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയത്.

Kulathur panchayat president  phone taken into custody  കസ്റ്റഡി  കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്  ബെൻസി ജയചന്ദ്രൻ
കസ്റ്റഡിയിലെടുത്ത ഫോണ്‍ പൊലീസ് തിരികെ നല്‍കണമെന്ന് കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്

By

Published : Jul 30, 2020, 4:39 AM IST

Updated : Jul 30, 2020, 7:08 AM IST

തിരുവനന്തപുരം: കസ്റ്റഡിയില്‍ എടുത്ത ഫോണ്‍ പൊലീസ് തിരികെ നല്‍കണമെന്ന് കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബെൻസി ജയചന്ദ്രൻ ആവശ്യപ്പെട്ടു. ഔദ്യോഗിക ഫോൺ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ലെന്നും ഇവര്‍ പറഞ്ഞു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ കുളത്തൂര്‍ നൽകിയ പരാതിയിൽ മൊഴി എടുക്കാൻ വിളിപ്പിച്ചപ്പോഴാണ് ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയത്. ജൂൺ 26 ന് എത്തിയ പ്രവാസികൾക്ക് കുളത്തൂർ പഞ്ചായത്തിൽ നിരീക്ഷണകേന്ദ്രം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്‍റും നടത്തിയ ഫോൺ സംഭാഷണം വിവാദമായിരുന്നു.

കസ്റ്റഡിയിലെടുത്ത ഫോണ്‍ പൊലീസ് തിരികെ നല്‍കണമെന്ന് കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്

ഇതേടെ വ്യാജ പ്രചരണം നടത്തി തന്നെ അപകീർത്തിപ്പെടുത്തുന്നു എന്ന് കാണിച്ച് എംഎൽഎ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. തീരദേശ മേഖലയോടു ചേർന്നുകിടക്കുന്ന തന്‍റെ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സിം കാര്‍ഡ് എങ്കിലും തിരികെ നൽകണമെന്ന പ്രസിഡന്‍റിന്‍റെ ആവശ്യം പൊലീസ് ചെവിക്കൊണ്ടില്ലെന്നാണ് ആക്ഷേപം. വിഷയത്തില്‍ ഡിജിപി കലക്ടർ ഉൾപ്പെടെയുള്ള ഉന്നത അധികാരികൾക്ക് പരാതി നൽകിയിട്ടും മൗനം നടിക്കുന്നതായി പ്രസിഡന്‍റ് ആരോപിച്ചു.

Last Updated : Jul 30, 2020, 7:08 AM IST

ABOUT THE AUTHOR

...view details