കേരളം

kerala

ETV Bharat / state

കെടിയു വിസി സിസ തോമസിന് ആശ്വാസം; കാരണംകാണിക്കല്‍ നോട്ടീസിന്‍മേലുള്ള തുടര്‍ നടപടി വിലക്കി അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

സിസ തോമസ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് നല്‍കിയ പരാതിയിലാണ് ഉത്തരവ്

KTU VC Ciza Thomas gets reprieve  administrative tribunal order on Ciza Thomas  കെടിയു വിസി സിസ തോമസിന് ആശ്വാസം  സിസ തോമസ്  കെടിയു  KTU VC Ciza Thomas news  Ciza Thomas complaint administrative tribunal
സിസ തോമസ്

By

Published : Mar 17, 2023, 7:12 PM IST

Updated : Mar 17, 2023, 7:34 PM IST

തിരുവനന്തപുരം:കെ ടി യു വി സി സിസ തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയ സർക്കാർ നടപടിക്ക് തിരിച്ചടി. സിസ തോമസിനെതിരെയുള്ള സർക്കാരിൻറെ തുടർനടപടികൾ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിലക്കി. നിയമനം ഏറ്റെടുത്ത് അഞ്ചുമാസത്തിനു ശേഷമാണ് മുൻകൂർ അനുമതിയില്ലാതെ വിസി സ്ഥാനം ഏറ്റെടുത്തു എന്ന കാരണത്താൽ സിസ തോമസിന് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. ഇതിൻറെ പേരിൽ സിസാ തോമസ് നൽകിയ പരാതിയിലാണ് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവ്.

സിസാ തോമസിന്‍റെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞേക്കാവുന്ന തരത്തിലായിരുന്നു സർക്കാരിന്‍റെ നടപടി. ഏത് സാഹചര്യത്തിലാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത് എന്നതിൻ്റെ വിശദമായ റിപ്പോർട്ട് നൽകാൻ സർക്കാരിനോട് ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.

സർക്കാർ നൽകിയ പേരുകൾ തള്ളിയാണ് ഗവർണർ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെ നിയമിച്ചത്. സിസാ തോമസും സർക്കാർ അനുകൂല സിൻഡിക്കേറ്റും തമ്മിൽ തർക്കത്തിൽ ആയിരുന്നു. ഇതിനിടെ വൈസ് ചാൻസലറുടെ നടപടികൾക്കെതിരെ കെ ടി യു സിൻഡിക്കേറ്റ് നടപ്പിലാക്കിയ തീരുമാനങ്ങൾ ഗവർണർ സസ്പെൻഡ് ചെയ്‌തിരുന്നു എന്നാൽ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.

താത്‌കാലിക വി സിയെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണെന്നും ഉദ്ദേശശുദ്ധിയിൽ സംശയമില്ലാത്തതിനാലും സിസാ തോമസിന് പുതിയ സാങ്കേതിക സർവകലാശാല വിസിയായി തുടരാമെന്നും
ഫെബ്രുവരിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞിരുന്നു. ഇതിനിടെ ഫെബ്രുവരിയിൽ സിസാ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിൻറ് ഡയറക്‌ടർ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കുകയും പകരം മുൻ വി സി എം എസ് രാജശ്രീയെയും നിയമിച്ചു.

മാർച്ച് 31ന് വിരമിക്കാൻ ഇരിക്കെയാണ് സ്ഥാനത്തുനിന്നും നീക്കിയത്. പകരം മറ്റു നിയമനം നൽകിയില്ലെങ്കിലും സിസാ തോമസിനെ സാങ്കേതിക പ്രശ്‌നങ്ങൾ ഉയരാൻ സാധ്യത ഉള്ളതിനാൽ നിയമനം തിരുവനന്തപുരത്ത് തന്നെയാവണമെന്ന് ട്രൈബ്യൂണൽ മാർച്ച് ഒന്നിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സിസ തോമസിനെ ബാര്‍ട്ടണ്‍ ഹില്‍ ഗവ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായി സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.

സാങ്കേതിക ജോയിന്‍റ് ഡയറക്‌ടറായിരിക്കുമ്പോഴായിരുന്നു സിസ തോമസിന് ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍ കെടിയു വൈസ്‌ ചാന്‍സലര്‍ ചുമതല നല്‍കുന്നത്. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് രാജശ്രീക്ക് കെടിയു വൈസ്‌ ചാന്‍സലര്‍ സ്ഥാനം നഷ്‌ടപ്പെടുകയായിരുന്നു. കെടിയുവിലെ താത്‌കാലിക വൈസ്‌ ചാന്‍സലര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച പേര് തള്ളിയാണ് ഗവര്‍ണര്‍ സിസ തോമസിന് ചുമതല നല്‍കുന്നത്.

സിസ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നില്ല എന്ന് വിമര്‍ശനം: സര്‍ക്കാറിന്‍റെ നീരസം വകവയ്‌ക്കാതെ സിസ തോമസ് വൈസ്‌ ചാന്‍സലറിന്‍റെ ചുമതല ഏറ്റെടുക്കുകയും ചെയ്‌തു. സര്‍ക്കാറിന്‍റെ നിര്‍ദേശങ്ങള്‍ സിസ പരിഗണിക്കുന്നില്ല എന്നുള്ള ആരോപണങ്ങള്‍ക്കിടയിലാണ് അവരെ ജോയിന്‍റ് ഡയറക്‌ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളും, അധ്യാപക സംഘടനകളും സിസ തോമസിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. കെടിയു കാമ്പസില്‍ സിസയെ എസ്‌എഫ്ഐ തടഞ്ഞിരുന്നു

Last Updated : Mar 17, 2023, 7:34 PM IST

ABOUT THE AUTHOR

...view details