തിരുവനന്തപുരം:സാങ്കേതിക സർവകലാശാലയിലെ അനധികൃത സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ കെടിയു വി സി. കഴിഞ്ഞ ഒരുവർഷത്തിലേറെയായി സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി ആറു പേർ സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്നു എന്ന വിഷയത്തിൽ വ്യക്‌തത വേണമെന്നാവശ്യപ്പെട്ടാണ് കേരള സാങ്കേതിക സർവകലാശാല (കെടിയു) വിസി ഡോ. സിസ തോമസ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് അയച്ചത്.
അനധികൃത സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ കെടിയു വി സി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചു - pinarayi vijayan
കത്ത് സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി ആറു പേർ സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്നു എന്ന വിഷയത്തിൽ വ്യക്‌തത ആവശ്യപ്പെട്ട്. കത്ത് അയച്ചത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം പിയുമായ ഡോ. പി.കെ. ബിജു, സിപിഎം ജില്ല കമ്മിറ്റിയംഗം അഡ്വ. ഐ. സാജു, കേരള സർവകലാശാല മുൻ അധ്യാപിക ഡോ. ബി എസ് ജമുനാ, എൻജിനീയറിങ് കോളജ് അധ്യാപകരായ വിനോദ് കുമാർ ജേക്കബ്, ജി സഞ്ജീവ്, എസ് വിനോദ് മോഹൻ എന്നിവരുടെ അംഗത്വത്തെ സംബദ്ധിച്ചാണ് വ്യക്തത തേടിയത്. കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിനുതൊട്ട് മുമ്പ് സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്തവരാണിവർ. 2021 ഒക്ടോബറിൽ ഈ ഓർഡിനൻസിന് പകരം നിയമസഭ ബിൽ പാസാക്കിയെങ്കിലും നിയമവിരുദ്ധ ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ഗവർണർ ബില്ലിന് അംഗീകാരം നൽകിയിട്ടില്ല.
ബില്ല് ഗവർണർ അംഗീകരിക്കാതായതോടെ നവംബർ 14 മുതൽ ഓർഡിനൻസ് അസാധു ആവുകയായിരുന്നു. അസാധുവാകപ്പെട്ട പ്രസ്തുത ഓർഡിനൻസിന്‍റെ പിൻബലത്തിൽ ആറുപേർ സിൻഡിക്കേറ്റിൽ തുടരുന്നതിൽ വ്യക്തത തേടിയാണ് വിസി സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്. എന്നാൽ ഓർഡിനൻസ് പ്രകാരം നിയമിതരായവരുടെ നാമനിർദ്ദേശം, ഭേദഗതി നിയമം അസാധുവായാലും നഷ്ടപ്പെടില്ല എന്നാതാണ് എതിർവാദം. സർക്കാരിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നാമനിർദേശം ചെയ്‌തുകൊണ്ടാണ് വിസി സർക്കാരിന്‍റെ വ്യക്തത തേടിയത്. രാജ്ഭവനും ഇത് സംബന്ധിച്ച കത്ത് കൈമാറിയിട്ടുണ്ട്.
നേരത്തെ ഹൈക്കോടതി നിരീക്ഷണത്തെ തുടർന്ന് കഴിഞ്ഞ നവംബർ മുതൽ ജോലിയിൽ നിന്ന് മാറി നിന്ന പിവിസി ഡോ. എസ് അയ്യൂബ് തിരികെ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ വിസി വിലക്കിയിരുന്നു. 2018ലെ യുജിസി ചട്ട പ്രകാരം വിസിയുടെ കാലാവധിക്കൊപ്പം പി വി സിയുടേയും കാലാവധി അവസാനിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകാതിരുന്നത്. മുൻ വീസി ഡോ. എം എസ് രാജശ്രീ 2022 ഒക്ടോബർ 21ന് സുപ്രീംകോടതി വിധിയെ തുടർന്ന് സ്ഥാനമൊഴിഞ്ഞിരുന്നു.
ഇതിനിടെ രാജ്ഭവനിലെത്തിയ ചാൻസിലർ ബില്ലുകളെയടക്കം ഓർമിപ്പിച്ചു മുഖ്യമന്ത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. എന്നാൽ ഗവർണറുടെ അധികാരത്തെയും ബാധിക്കുന്ന സർവകലാശാല ജുഡീഷ്യറിയുടെ അധികാരത്തിൽ സൂചന നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം. അതേസമയം ബില്ലുകൾക്കുള്ള അംഗീകാരം നീട്ടിക്കൊണ്ട് പോയാൽ സർക്കാർ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.