തിരുവനന്തപുരം: എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല(കെടിയു) പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍ 30 വരെ നടക്കും. സര്‍വകലാശാലയുടെ എല്ലാ കോഴ്‌സുകളുടെയും അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുവാനും തീരുമാനമായി. ഇതു സംബന്ധിച്ച സിന്‍റിക്കേറ്റിന്‍റെ അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിര്‍ദേശം വൈസ് ചാന്‍സലര്‍ ഡോ രാജശ്രീ എംഎസ് അംഗീകരിച്ചു.
സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍ - എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല
സര്‍വകലാശാലയുടെ എല്ലാ കോഴ്‌സുകളുടെയും അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുവാനും തീരുമാനമായി. വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടുകളില്‍ ഇരുന്ന് തന്നെ പരീക്ഷകളില്‍ പങ്കെടുക്കുവാന്‍ കഴിയും.
![സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍ ktu kerala technological university apj abdul kalam technological university unversity exams amid covid online exams in kerala സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല കെടിയു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11892159-thumbnail-3x2-ktu.jpg)
സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍
വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടുകളില്‍ ഇരുന്ന് തന്നെ പരീക്ഷകളില്‍ പങ്കെടുക്കുവാന്‍ കഴിയും. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാര്‍ഗ രേഖകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. വിദ്യാര്‍ഥികളുടെ ക്യാമ്പസ് പ്ലേസ്‌മെന്‍റും ഉന്നത പഠന സാധ്യതകളും പരിഗണിച്ച് ജൂലൈ മൂന്നാം വാരത്തോടെ തന്നെ സര്‍ട്ടിഫിക്കറ്റുകളും ഗ്രേഡ് കാര്‍ഡുകളും ലഭ്യമാക്കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.