കേരളം

kerala

ETV Bharat / state

കുഞ്ഞാലിക്കുട്ടിയുടെ മകൻ്റെ നിക്ഷേപം : വീണ്ടും നിയമസഭയിൽ ചോദ്യവുമായി കെ.ടി. ജലീൽ - നിയമസഭ

കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ നിക്ഷേപം മലപ്പുറം എ.ആർ. നഗർ ബാങ്കിലെ എൻ.ആർ.ഇ നിക്ഷേപം എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള എൻആർഐ അക്കൗണ്ടിന് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ടോയെന്ന് കെ.ടി ജലീല്‍

KTjaleel on kunhalikutty's son's deposits asks questions in assembly  കുഞ്ഞാലിക്കുട്ടിയുടെ മകൻ്റെ നിക്ഷേപം  കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകനെിരെയുള്ള ആരോപണം  പികെ കുഞ്ഞാലിക്കുട്ടി  കുഞ്ഞാലിക്കുട്ടി  കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ വാർത്ത  എൻആർഇ അക്കൗണ്ട്  എൻആർഇ നിക്ഷേപം  എൻആർഐ  nre account  nre  nri  കെടി ജലീൽ  ജലീൽ  നിയമസഭ  assembly
കുഞ്ഞാലിക്കുട്ടിയുടെ മകൻ്റെ നിക്ഷേപം: നിയമസഭയിൽ വീണ്ടും ചോദ്യം ഉന്നയിച്ച് കെ.ടി. ജലീൽ

By

Published : Aug 5, 2021, 1:17 PM IST

Updated : Aug 5, 2021, 2:09 PM IST

തിരുവനന്തപുരം :കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകനെതിരായ ആരോപണം നിയമസഭയിലെ ചോദ്യോത്തരവേളയിലും ഉന്നയിച്ച് കെ.ടി. ജലീൽ.

ആർബിഐ അനുമതി ഉണ്ടോയെന്ന് ജലീൽ സഭയിൽ

കുഞ്ഞാലിക്കുട്ടിയുടെ മകന് മലപ്പുറം എ.ആർ. നഗർ ബാങ്കിലുള്ളത് എൻ.ആർ.ഇ നിക്ഷേപമാണെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള എൻആർഐ അക്കൗണ്ടിന് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ടോയെന്നായിരുന്നു ജലീലിന്‍റെ ചോദ്യം.

കുഞ്ഞാലിക്കുട്ടിയുടെ മകൻ്റെ നിക്ഷേപം : വീണ്ടും നിയമസഭയിൽ ചോദ്യവുമായി കെ.ടി. ജലീൽ

വിശദാംശങ്ങൾ കൈവശമില്ലെന്നും പരിശോധിച്ച ശേഷം മറുപടി നൽകാം എന്നുമായിരുന്നു സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നൽകിയ മറുപടി.

കാര്യങ്ങൾ വളച്ചൊടിക്കരുത്: ജലീലിനെതിരെ പ്രതിപക്ഷ നേതാവ്

അതേസമയം മകന്‍റേത് എൻ ആർ.ഇ നിക്ഷേപങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടില്ലെന്നും നിയമസഭയിലെ ചോദ്യോത്തര വേള വ്യക്തിവൈരാഗ്യത്തിന് ഉപയോഗിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.

എൻ.ആർ.ഇ അക്കൗണ്ടിലെ പണം എസ്.ബി.ഐ വഴി എ.ആർ. ബാങ്കിലേക്ക് അയച്ചെന്നാണ് പറഞ്ഞത്. പറയാത്ത കാര്യം പറഞ്ഞെന്ന് പറയരുത് - പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു.

ആരോപണങ്ങൾ നിഷേധിച്ച് കുഞ്ഞാലിക്കുട്ടി

ആരാധനാലയങ്ങളുടെ മറവില്‍ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്നും അദ്ദേഹത്തിന്‍റെ മകന്‍റെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നല്‍കുമെന്നും ജലീല്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം തന്‍റെ മകന്‍റേത് എൻആർഐ അക്കൗണ്ടല്ല എൻആർഇ അക്കൗണ്ടാണെന്നും നിയമസഭയിൽ പറഞ്ഞപ്പോൾ ചെറിയ പിശക് സംഭവിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

READ MORE:ജലീലിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് കുഞ്ഞാലിക്കുട്ടി

Last Updated : Aug 5, 2021, 2:09 PM IST

ABOUT THE AUTHOR

...view details