തിരുവന്തപുരം:മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത ആരോപണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ രംഗത്ത്. എ.ആർ നഗർ സഹകരണ ബാങ്കിൽ അങ്കണവാടി ടീച്ചറുടെ അക്കൗണ്ടിൽ കുഞ്ഞാലിക്കുട്ടി 80 ലക്ഷം രൂപയുടെ കള്ളപ്പണം നിക്ഷേപിച്ചെന്നാണ് കെ.ടി. ജലീലിന്‍റെ ആരോപണം.
കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോൾ ഉണ്ടാക്കിയ 80 ലക്ഷം രൂപയുടെ അഴിമതിപ്പണം മലപ്പുറം കണ്ണമംഗലം സ്വദേശിനിയായ അങ്കണവാടി ടീച്ചറുടെ എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിൽ മുൻ ബാങ്ക് സെക്രട്ടറി വി.കെ ഹരികുമാർ വഴി നിക്ഷേപിച്ചു. അക്കൗണ്ട് ഉടമ അറിയാതെ ആയിരുന്നു നിക്ഷേപം എന്നും ജലീൽ പറഞ്ഞു.